General News

ധനസഹായം മടക്കി നല്‍കും -ജിഷ്മണുവിന്റെ അച്ഛന്‍

Sun, Apr 09, 2017

Arabianewspaper 221
ധനസഹായം മടക്കി നല്‍കും -ജിഷ്മണുവിന്റെ അച്ഛന്‍

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ സഹായവും വേണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍. തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടതിന് പരിഹാരമല്ല പത്തു ലക്ഷം.


തങ്ങളുടെ കുടുംബ കമ്യൂണിസ്റ്റ് കുടുബമാണ്. മുപ്പതു വര്‍ഷത്തിലേറെയായി പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകനാണ്. തങ്ങളുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന വിശ്വാസമായിരുന്നു ഇതുവരെ. എന്നാല്‍, സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തന്നെ പോലൊരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുളവാക്കുന്നതാണെന്ന് അശോകന്‍ പറഞ്ഞു.


ജിഷ്ണുവിന്റെ അച്ഛന്‍ മെഡിക്കല്‍ കോളേജിനു പുറത്ത് നിരാഹാര സമരത്തിലാണ്. ചികിത്സയില്‍ കഴിയുന്ന അമ്മയും അമ്മാവനും നിരാഹാരം തുടരുകയാണ്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടിലും നിരാഹാരം കിടക്കുകയാണ്.


അഞ്ചാം ദിവസമായതോടെ കുട്ടിയുടെ വൃക്കകളുടെ പ്രവര്‍ത്തമനത്തെ നിരാഹാരം ബാധിച്ചതായും ്ഇന്നു തന്നെ ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കില്‍ ഗുരുതാരാവസ്ഥയിലേക്ക് പോകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ