General News

തിരുവനന്തപുരത്ത് ഒരു വീ്ട്ടിലെ നാലു പേര്‍ മരിച്ച നിലയില്‍

Sun, Apr 09, 2017

Arabianewspaper 240
തിരുവനന്തപുരത്ത് ഒരു വീ്ട്ടിലെ നാലു പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം നഗരത്തില്‍ ക്ലിഫ് ഹൗസിനു സമീപം ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മൃതദേങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്.


റിട്ടയര്‍ ചെയ്ത പ്രമുഖ ഡോക്ടര്‍ ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട. പ്രഫ രാജ തങ്കം, മകള്‍ കരോളിന്‍ എന്നിവരും ഇവരുടെ അടുത്ത ബന്ധുവും വയോധികയുമായ തങ്കം എന്ന സ്ത്രീയുമാണ് മരിച്ചത്.


ജീന്‍ പത്മ,രാജതങ്കം എന്നിവരുടെ ഇളയ മകനെ പൊള്ളലേറ്റ നിലയില്‍ വീട്ടുകാര്‍ കണ്ടിരുന്നു. കാലിനാണ് പൊള്ളലേറ്റത്. വീട്ടുകാര്‍ കന്യാകുമാരിക്ക് പോയിരിക്കുകയാണെന്നും താന്‍ ഊട്ടിക്ക് പോകുകയാണെന്നും അയല്‍ വാസികളോട് പറഞ്ഞു.


എന്നാല്‍, താമസിയാതെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് മറ്റ് വീട്ടുകാര്‍ കണ്ടു. ഫയര്‍ ഫോഴ്‌സില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഇവരെത്തി തീ കെടുത്തി. തുടര്‍ന്ന പോലീസെത്തി നടത്തിയ അന്വേണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനു സമീപത്തു നിന്ന് വെട്ടുകത്തി, മഴു തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി.


മൂന്നു ദിവസമായി എന്തോ അസ്വാഭിവാകത മകന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു, മൃതദേഹങ്ങള്‍ക്ക് എത്ര ദിവസം പഴക്കമുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമെ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.


കരോളിന്‍ കഴിഞ്ഞ ദിവസമാണ് കാനഡയില്‍ നിന്നും എത്തിയത്. മകനും വിദേശത്താണ് പഠിച്ചിരുന്നത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി കുടുംബത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ