General News

ലാലിന് ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടത് പത്തു തവണ-സന്തോഷ് പണ്ഡിറ്റ്

Sat, Apr 08, 2017

Arabianewspaper 282
ലാലിന് ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടത് പത്തു തവണ-സന്തോഷ് പണ്ഡിറ്റ്

മോഹന്‍ലാലിന് സ്‌പെഷ്യല്‍ ജൂരി പരാമര്‍ശം നല്‍കിയത് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനുമായുള്ള സൗഹൃദം മൂലമാമെന്ന വിമര്‍ശനത്തിന് എതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്ത്.


മോഹന്‍ലാലിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യം ഇതാദ്യമല്ല. അവാസന റൗണ്ടില്‍ ലാലും അക്ഷയ് കുമാറുമായിരുന്നു എന്നാല്‍, അക്ഷയ്കുമാറിന് കുടുതല്‍ വോട്ടു ലഭിക്കുകയായിരുന്നു.


കുറഞ്ഞത് പത്തു തവണയെങ്കിലും മോഹന്‍ലാല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം നഷ്ടപ്പെട്ടത് നേരീയ വ്യത്യാസത്തിലാണ്. ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം ലാലിന് പുരസ്‌കാരം നിഷേധിക്കപ്പെട്ടുകയായിരുന്നു.


1988 ല്‍ പാദമുദ്ര, 1989 ല്‍ ദശരഥം, 1991 ല്‍ വസ്തുഹാര, 1992 ല്‍ സദയം, 1996 ല്‍ കാലാപാനി, 1997 ല്‍ ഇരുവര്‍, 2005 ല്‍ തന്‍മാത്ര, അല്‍ഷിമേഷ്‌സ് രോഗിയായി തന്‍മാത്രയിലെ അഭിനയത്തിന് ലാലിന് ദേശീയ പുരസ്‌കാരം തീരുമാനിക്കപ്പെട്ട എന്നാല്‍, ബ്ലാക്കിലെ അമിതാഭിനെ ഒടുവില്‍ നിശ്ചയിച്ചു,. 2007 ല്‍ പരദേശിയിലെ വലിയകത്ത് മൂസ,. അന്ന് അവസാന റൗണ്ടില്‍ കാഞ്ചീവരത്തിലെ പ്രകാശ് രാജുമായി ഒരേ വോട്ടിംഗ് . ഒടുവില്‍ ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ടില്‍ നറുക്കു വീണത്. പ്രകാശ് രാജിന്.


2009 ല്‍ ഭ്രമരത്തിലെ ശിവന്‍കുട്ടിയായി അത്ഭുത പ്രകടനമാണെന്ന് ജൂറി ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, കഥയുടെ കെട്ടുറുപ്പില്ലായ്മ എന്ന ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞ്. അവാര്‍ഡ് നിഷേധിച്ചു. ഏറ്റവും ഒടുവില്‍ പ്രണയത്തിലെ പ്രഫസര്‍ മാത്യുസ് ... ഒരു മുഴു നീള കഥാപാത്രമല്ലെന്ന് പറഞ്ഞ് അന്നും അവാര്‍ഡ് നിരസിച്ചു,.


ഒഴിവാക്കിയെന്നും തഴഞ്ഞെന്നും ചവിട്ടി താഴ്ത്തിയെന്നും എവിടേയും പരാതിപ്പെടാതെ വീറും വാശിയോടും കുടി വീണ്ടും അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. ബോളിവുഡും, തമിഴും തെലുങ്കുമൊക്കെയുള്ള വലിയ ഇന്‍സ്ഡ്രിയയില്‍ കൊച്ചു കേരളത്തിന് നാലു ദേശീയ പുരസ്‌കാരാം മികച്ച നടനുള്ളത് വാങ്ങിത്തന്നതിന്. ഇതൊന്നും പോരാത്തതിന് സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന്റെ അലമാരയില്‍ ഉണ്ട്. ആറെണ്ണം. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ