General News

ജിഷ്ണു കേസില്‍ നിലപാട് അറിയിച്ച് കോടികള്‍ മുടക്കി സര്‍ക്കാരിന്റെ പത്രപരസ്യം

Sat, Apr 08, 2017

Arabianewspaper 250
ജിഷ്ണു കേസില്‍ നിലപാട് അറിയിച്ച്  സര്‍ക്കാരിന്റെ പത്രപരസ്യം

ജിഷ്ണു പ്രണോയി കേസില്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് കോടികള്‍ മുടക്കി സര്‍ക്കാര്‍ പത്ര പരസ്യം നല്‍കി. ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടില്‍ പ്രമുഖ പത്രങ്ങളിലെല്ലാം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഫുള്‍ പേജ് പത്ര പരസ്യം നല്‍കിയത്.


ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു.


ജിഷ്ണുവിന്റെ കുടുംബം ഡിജിപി ആസ്ഥാനത്തേക്ക് വന്നപ്പോള്‍ പുറത്തു നിന്നുള്ള സംഘം നുഴഞ്ഞു കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു എന്നാണ് പത്ര പരസ്യത്തില്‍ പറയുന്നത്. ജിഷ്ണു വിന്റെ അമ്മയെ വലിച്ചിഴച്ചു എന്നു പറയുന്നത് ദുഷ് പ്രചരണമാണെന്നും നിലത്തു വീണ മഹിജയയെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയുമാണ് പോലീസ് ചെയ്തതെന്ന വാദമാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്. എന്നാല്‍, തന്റെ വയറ്റത്ത് പോലീസ് ചവിട്ടിയെന്നും ബലം പ്രയോഗിച്ച് വലിച്ചിഴച്ചുവെന്നും മഹിജ പറയുന്നു.


ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും പോലീസ് അതിക്രമങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളും സംഭവം തത്സമയം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇതിലൊന്നിലും പുറത്തു നിന്നുള്ള സംഘത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നതും വസ്തുതയായിരിക്കെയാണ്,. സര്‍്ക്കാരിന്റെല പരസ്യത്തില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടലിനെ കുറിച്ച് പറയുന്നത്.


മുദ്രാവാക്യം മുഴക്കാതെ പ്ലകാര്‍ഡ് ഏന്താതെ,. പതിനാറു പേര്‍ മാത്രമാണ് ഡിജിപി ഓഫീസിലെത്തിയത്. ദൃശ്യങ്ങളില്‍ ഒരിടത്തും സര്‍ക്കാര്‍ പറയുന്നതു പോലെ പുറത്തുനിന്നെത്തിയ ആരും നുഴഞ്ഞു കയറി സംഘര്‍ഷം സൃഷിടിച്ചതായി കാണാന്‍ കഴിയുന്നില്ല.


മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ വെട്ടിലായ സര്‍ക്കാര്‍ സംഭവ സമയം അവിടെ ഉണ്ടായിരുന്നുവെന്ന കാരണത്താല്‍ ഇവരെ ഗുഡാലോചന, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Tags : Jishnu Case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ