General News

അക്ഷയ് കുമാര്‍ മികച്ച നടന്‍, സുരഭി നടി, മഹേഷിന്റെ പ്രതികാരത്തിന് ദേശീയ പുരസ്‌കാരം

Fri, Apr 07, 2017

Arabianewspaper 468
അക്ഷയ് കുമാര്‍ മികച്ച നടന്‍, സുരഭി നടി,

അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞടുത്തു. രുസ്‌തോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം


ഒപ്പം, പുലിമുരുകന്‍, ജനതാഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നി ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു, മികച്ച നടിയായി സുരഭിയെ തിരഞ്ഞടുത്തു. മി്ന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയമികവിനാണ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥ ശ്യാം പുഷ്‌കര്‍- മഹേഷിന്റെ പ്രതികാരം. മികച്ച ശബ്ദ സംവിധാനം -ജയദേവന്‍ കാടു പൂക്കുന്ന നേരം, എന്നീ പുരസ്‌കാരങ്ങളും മലയാളത്തിന് ലഭിച്ചു, മലയാളത്തിന് ഏഴു പുരസ്‌കാരങ്ങളാണ് ലഭച്ചത്. മലയാളത്തിലെ മികച്ച ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. 


1959 കളില്‍ രാജ്യത്തെ ഞെട്ടിച്ച ഒരു കൊലാപാതക കേസിനെ ആസ്പദമാക്കി എടുത്ത രുസ്‌തോമിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിക്കാതിരുന്നത് വിവാദമായിരുന്നു. 49 കാരനായ അക്ഷയ് കുമാറിന് ഇതാദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.


ദംഗലിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സെയ്‌റ വസിമിന് ലഭിച്ചു, നീരജ എന്ന ചിത്രത്തിലെ അഭിനത്തിന് സോണം കപൂറിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു,


വെന്റിലേറ്റര്‍ എന്ന ചിത്രത്തിന് മറാഠി സംവിധായകനായ രാകേഷ് മപുസ്‌കറിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു, മികച്ച കുട്ടികളുടെ ചിത്രമായി ധനകും ദി ടൈഗര്‍ ഹു ക്രോസഡ് ദി ലൈന്‍ മികച്ച പരിസ്ഥിതി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയായി ഇമാന്‍ ചക്രവര്‍ത്തിയും മികച്ച ആക്ഷന്‍ സംവിധായകനായി പുലി മുരുകനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നുും മികച്ച ഗായകന്‍ ആയി ജോക്കര്‍ എന്ന തമിഴ് ചിത്രത്തിലെ ആലാപനത്തിന് സുന്ദര്‍ അയ്യറിനും മികച്ച ബാലതാരമായി ആദിഷ് പ്രവീണ്‍ കുഞ്ഞു ദൈവത്തിലെ അഭിനയത്തിനും സഹനടനായി മനോജ് ജോഷിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹ്രസ്വ ചിത്രമായി ആബയും മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം ചിത്രമായി ചെമ്പൈയും തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തര്‍ പ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു,   കമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയിരുന്നു,

സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് 380 ചിത്രങ്ങളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുത്തത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ