General News

പശു സംരക്ഷണ സേന : കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്

Fri, Apr 07, 2017

Arabianewspaper 359
പശു സംരക്ഷണ സേന :  കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്

പശു സംരക്ഷണ സേനയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ആറ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.


രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.


കോണ്‍ഗ്രസ് നേതാവ് ടെഹ്‌സിന്‍ പൂനാവാലയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയകത്.


കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാറില്‍ 55 കാരനായ ക്ഷീര കര്‍ഷകനെ ഒരു സംഘം പശുസംരക്ഷക സേനക്കാര്‍ ഹൈവൈയില്‍ വാഹനം തടഞ്ഞു നിര്‍്ത്തി മര്‍ദ്ദിച്ചു കൊന്നിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും അക്രമി സംഘം കവര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഇത്തരം സംഘടകനകളുടെ പ്രവര്‍ത്തനം അതിരുവിടുന്നതാണ്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി പശു സംരക്ഷണത്തിന്റെ മറവില്‍ അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും പകല്‍ പശു സംരക്ഷകരും രാത്രി മോഷ്ടാക്കളുമാണ് പലരുമെന്നും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു ബിജെപി, ആര്‍എസ്എസ് സംഘടകളുടെ പിന്തുണയോടെ ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ