General News

ചരക്കു സേവന നികുതി ബില്‍ രാജ്യസഭയും പാസാക്കി, ജൂലൈ ഒന്നുമുതല്‍ നടപ്പിലാകും

Thu, Apr 06, 2017

Arabianewspaper 359
തടസങ്ങള്‍ നീങ്ങി, ഒടുവില്‍ ജിഎസ്ടി യാഥാര്‍ത്ഥ്യമാകുന്നു

ചരക്കു സേവന നികുതിി ബില്ലിന്റെ നാലു ഉപ ബില്ലുകള്‍ രാജ്യസഭ പാസാക്കി ഇതോടെ ജൂലൈ ഒന്നു മുതല്‍ നിയമം നടപ്പിലാകുമെന്ന് ഉറപ്പായി. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ നാലു ബില്ലുകലും രാജ്യസഭയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.


കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവസാന ശ്രമം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തയ്യാറായി.


സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് ബില്‍ 2017, ഇന്റിഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് ബില്‍ , ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ( സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ചപരിഹാരം). കേന്ദ്ര ഭരണ ജിഎസ്ടി എന്നീ നാലു ബില്ലുകലാണ് വ്യാഴാഴ്ച രാജ്യസഭ പാസാക്കിയത്.


മാര്‍ച്ചിലാണ് ലോക്‌സഭ ഈ ബില്ലുകള്‍ പാസാക്കിയത്. ബില്‍ യാഥാര്‍ത്ഥ്യമായതില്‍ ഒരു വ്യക്തിക്കോ, ഒരു സര്‍ക്കാരിനോ മാത്രമായി നേട്ടം അവകാശപ്പെടാനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു


പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം ഇനി സംസ്ഥാന നിയമസഭകള്‍ കുടെ പാസാക്കേണ്ടിയിരിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ