General News

ഫിഫയുടെ റാങ്ക് പട്ടികയില്‍ ഇന്ത്യ 101 ാമത്

Thu, Apr 06, 2017

Arabianewspaper 327
ഫിഫയുടെ റാങ്ക് പട്ടികയില്‍ ഇന്ത്യ 101 ാമത്

ഇരുപതു വര്‍ഷത്തിനിടെ ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യ 101 ാം സ്ഥാനത്ത്. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം നടത്തിയ മികവാണ് വലിയ മാറ്റത്തിന് വഴിവെച്ചത്.


രാജ്യാന്തര സൗഹൃദ മത്സരത്തില്‍ കംബോഡിയയെ പരാജയപ്പെടുത്തിയതും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെ പരാജയപ്പെടുത്തിയതും ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിന് കാരണമായി.


132 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 31 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തി മുകളിലെത്തിയത്.


കഴിഞ്ഞ പതിമൂന്നു മത്സരങ്ങളില്‍ ഇന്ത്യ 11 ലും വിജയിച്ചിരുന്നു. ഇതിനു മുമ്പ് ഇന്ത്യ 94 ാം സ്ഥാനത്ത് എത്തിയിരുന്നു. 2015 മാര്‍ച്ചില്‍ ഇന്ത്യ 175 ാം സ്ഥാനത്ത് വരെ എത്തിയിരുന്നു. ബ്രസീലാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് അര്‍ജന്റീനയും മൂന്നും നാലും സ്ഥാനങ്ങളില്‍ ജര്‍മനി, ചിലിയും അഞ്ചാാം സ്ഥാനത്ത് കൊളംബിയയുമാണ്. ഫ്രാന്‍സ് ആറാം സ്ഥാനത്തും ബെല്‍ജിയം എഴാം സ്ഥാനത്തുമാണ്.


പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലണ്ട്,ല സ്‌പെയിന്‍ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്. യുഎഇ 68 ാം സ്ഥാനത്താണുള്ളത്.

Tags : FIFA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ