OMG News

രോഗ ബാധിതനായ വിനോദ് ഖന്നയുടെ രൂപം കണ്ട് ബോളിവുഡ് ഞെട്ടി

Thu, Apr 06, 2017

Arabianewspaper 2367
രോഗ ബാധിതനായ വിനോദ് ഖന്നയുടെ രൂപം കണ്ട്  ബോളിവുഡ് ഞെട്ടി

പുരുഷ സൗന്ദര്യത്തിന്റെ മാതൃകയായും .യുവതികളുടെ സ്വപ്‌ന കാമുകനെന്നും മറ്റും വിശേഷിപ്പിച്ചിരുന്ന വിനോദ് ഖന്ന കുറച്ചു നാളായി പൊതു പരിപാടികളില്‍ നിന്ന് മാറി നില്‍ക്കകയാണ്. ഭാര്യയും മകളുമൊപ്പം ആശുപത്രിയില്‍ നിന്നെടുത്ത ചിത്രം അടുത്തിടെ വൈറലായിരുന്നു.


മനസിലെ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വയോധികനായും അവശ നിലയിലും കാണപ്പെട്ട നിത്യഹരിത ഗ്ലാമര്‍ താരത്തെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. അര്‍ബുദ രോഗ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്,


1998 ല്‍ ബിജെപിയില്‍ ചേര്‍ന്ന ഖന്ന അന്നു മുതല്‍ പഞ്ചാബിലെ ഗുര്‍ദാസ് പൂരിലെ എംപിയാണ്. 2014 ലെ തിരഞ്ഞെടുപ്പിലും വിജയിച്ചു 2009 ല്‍ എണ്ണായിരം വോട്ടിന് തോറ്റ ശേഷമാമ് 2014 ല്‍ 1.35 ലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തില്‍ ഖന്ന വിജയിച്ചത്.


എന്നാല്‍, കുറച്ചു നാളായി പാര്‍ലമെന്റിലും അദ്ദേഹത്തിനെ കാണാനായില്ലായിരുന്നു. അനാരോഗ്യം കാരണം അവധിയിലാണ് ഖന്ന. മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റലിലാണ് ഖന്ന.




Tags : Bollywood 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ