General News

ഷാജഹാനെ വിട്ടയ്ക്കാന്‍ 87 കാരിയായ മാതാവ് നിരാഹാര സമരത്തിന്

Thu, Apr 06, 2017

Arabianewspaper 372
ഷാജഹാനെ വിട്ടയ്ക്കാന്‍ 87 കാരിയായ മാതാവ് നിരാഹാര സമരത്തിന്

ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ഓഫിസിലേക്ക് നടന്നു വന്നപ്പോള്‍ തടഞ്ഞ പോലീസ് സംഭവത്തെ തുടര്‍ന്ന് അവിടെ എത്തിയ പൊതു പ്രവര്‍ത്തകരേ അറസ്റ്റ് ചെയ്ത് കലാപത്തിന് കേസെടുത്ത സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നു.


സാമൂഹ്യ പ്രവര്‍ത്തകനായ കെ എം ഷാജഹാന്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ ഖാന്‍, ഭാര്യ മിനി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷാജഹാന്റെ 87 കാരിയായ അമ്മയാണ് നിരാഹര സമരത്തിന്. ഒരുങ്ങുന്നത്.


ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബത്തേയും സമരത്തിന് പ്രേരിപ്പി്ച്ചു എന്ന വിചിത്രമായ കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്. കലാപത്തിനുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


മഹിജയും ബന്ധുക്കളായ പതിനൊന്ന് പേരും രണ്ട് അയല്‍ വാസികളും ജിഷ്ണു പ്രണോയിയുടെ രണ്ട് സഹപാഠികളുമടങ്ങിയ 16 പേരാണ് ഡിജിപിയെ കാണാന്‍ എത്തിയതെന്നും തങ്ങള്‍ക്കൊപ്പം തുടക്കം മുതലെ നിന്നിരുന്ന ഷാജര്‍ ഖാനും ഭാര്യ മിനിയും അവിടെ എത്തിയിരുന്നു. എന്നാല്‍,. ഷാജഹാനോ, ഹിമവല്‍ ഭദ്രാനന്ദയോ തങ്ങള്‍ നേരിട്ട് പോലും കാണാത്തവരാണെന്നും ഇവര്‍ തങ്ങള്‍ക്കെതിരെ അതിക്രമം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാല്‍, ഇവര്‍ ആരും തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ പറയുന്നു.


ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഡിജിപി ഓഫീസിലേക്ക് വന്ന ഇവരെ പോലീസ് തടയുകയായിരുന്നു. മുദ്രാവാക്യം വിളിക്കാതെ, പ്ലക്കാര്‍ഡ് കയ്യിലേന്താതെ ജാഥയായി വരാതെ റോഡിനു വശം ചേര്‍ന്ന നടന്നു വന്ന തങ്ങളെ സമരക്കാരെ നേരിടുന്നതു പോലെയാണ് പൊലീസ് പെരുമാരിയതെന്നും ജിഷ്ണുവിന്റെ ബന്ധുവായ ശ്രീിജിത് പറഞ്ഞു,.


ഷാജഹാനേയും മറ്റ് പൊതു പ്രവര്‍ത്തകരേയും വിട്ടയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ഷാജഹാന്റെ 87 വയസുകാരിയായ അമ്മ നിരാഹാര സമരത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ