Sports News

യുവരാജിന്റെ ഉശിരന്‍ പ്രകടനത്തില്‍ ഹൈദരാബാദിന് വിജയം

Thu, Apr 06, 2017

Arabianewspaper 1926
യുവരാജിന്റെ ഉശിരന്‍ പ്രകടനത്തില്‍ ഹൈദരാബാദിന് വിജയം

ഐപിഎല്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനു വിജയം. യുവരാജ് സിംഗ് തകര്‍ത്താടിയ മത്സരത്തില്‍ സണ്‍റൈസ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ 35 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 23 പന്തില്‍ അര്‍ദ്ധ സെഞ്ച്വുറി നേടി തന്റെ ഏറ്റവും വേഗതയേറിയ ഐപിഎല്‍ 50 യും യുവരാജ് കരസ്ഥാമാക്കി.


27 പന്തില്‍ 62 റണ്‍സ് അടിച്ച യുവിയുടെ വെടിക്കെട്ട് പ്രകടനമാണ് ദൈരബാദിന് മിന്നുന്ന വിജയത്തിന് അവസരമൊരുക്കിയത്. റണ്‍ ഒഴുകിയ പിച്ചില്‍ ഹൈദരബാദ് സ്വന്തം നാട്ടുകാരുടെ മുന്നില്‍ കണ്ണിന് കാഴ്ച വിരുന്നൊരുക്കി.


ഹൈദരബാദ് നി്ശ്ചിത 20 ഓവറില്‍ 207 റണ്‍സ് പടുത്തുയര്‍ത്തി. പിന്തുടര്‍ന്ന് കളിക്കിറങ്ങിയ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സിന് മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമായത് അവരുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരുടെ. അഭാവമായിരുന്നു. 19.4 ഓവറില്‍ അവരുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും 172 റണ്‍സിന് പുറത്തായി.


വിരാട് കോഹ് ലിക്ക് പകരം ടീമിനെ നയിച്ച ഷെയിന്‍ വാട്‌സണ്‍ ടോസ് നേടിയിട്ടും ബാറ്റി്ംഗ് എതിരാളികള്‍ക്ക് വിട്ടു കൊടുത്തു. ഡേവീഡ് വാര്‍ണറെ 14 റണ്‍സെടുക്കും മുമ്പ് പറഞ്ഞു വിട്ടത് വാട്‌സണിന്റെ തീരുമാനം ശറിയെന്നു തോന്നിച്ചു.


എന്നാല്‍, വന്ന പാടെ അടിതുടങ്ങിയ യുവ രാജ് സിംഗും, ശിഖര്‍ ധവാനും, ഹെന്റിറികയും ചേര്‍ന്ന് ഹൈദരബാദിന് മികച്ച ടോട്ടല്‍ നല്‍കി.


മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗലൂരിന് വിജയം കരസ്ഥമാക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്രിസ് ഗെയിലും (21 പന്തില്‍ 32), മന്‍ദീപ് സിംഗും (16 പന്തില്‍ 24) മികച്ച തുടക്കം നല്‍കി. ട്രാവിസ് ഹെഡ് ( 22 പന്തില്‍ 30) , വിക്കറ്റ് കീപ്പര്‍ കേദാര്‍ ജാദവ് (16 പന്തില്‍ 31) ക്യാപ്ടന്‍ ഷെയിന്‍ വാട്‌സണ്‍ (17 പന്തില്‍ 22) എന്നിവരും മികവു കാട്ടി. എന്നാല്‍, മലയാളി താരം സച്ചിന്‍ ബേബി (1), ശ്രീ നാഥ് അരവിന്ദ് (0), ടയിമല്‍ മില്‍സ് (6), യസ് വേന്ദ്ര ചാഹല്‍ (3), എന്നിവര്‍ അവസാന ഓവറുകളില്‍ കൂപ്പു കുത്തി. ആറ് റണ്‍സെടുത്ത അങ്കെത് ചൗധരി പുറത്താകാതെ നിന്നു.
126 ന് നാലെന്ന നിലയില്‍ നിന്ന് 156 ന് എട്ടെന്ന നിലയിലേക്ക ബംഗലൂരു പൊടുന്നനെ വീണു.


ഹൈദരബാദിനു വേണ്ടി നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ദീപക് ഹൂഡ, ബിപുല്‍ ശര്‍മ എന്നിവര്‍ ഒരോ വിക്കറ്റും വീതം വീഴ്ത്തി. യുവരാജ് സിംഗാണ് കൡയിലെ കേമന്‍

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ