General News

ഗോ സംരക്ഷണ സേനക്കാര്‍ തല്ലിക്കൊന്നത് ക്ഷിര കര്‍ഷകനെ

Thu, Apr 06, 2017

Arabianewspaper 313
ഗോ സംരക്ഷണ സേനക്കാര്‍ തല്ലിക്കൊന്നത് ക്ഷിര കര്‍ഷകനെ

രാജസ്ഥാനിലെ ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ പശുക്കടത്തെന്ന പേരില്‍ പതിനഞ്ചോളം പേരടങ്ങുന്ന സംഘത്തെ ആക്രമിച്ചു സംഭവത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. പശു സംരക്ഷകര്‍ ഹൈ വേയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത് ക്ഷിര കര്‍ഷകരെ.


ഹരിയാനയിലെ മേവാതിലെ ക്ഷീര കര്‍ഷകനായ പെഹ് ലു ഖാനെ (55) പശു സംരക്ഷണ സേനയുടെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.


പശുക്കളെ വളര്‍ത്തുന്ന ഡയറി ഫാമുള്ള ഇദ്ദേഹം രാജസ്ഥാനിലെ ആല്‍വാറില്‍ നിന്ന് പശുക്കളെ വാങ്ങിച്ചു കൊണ്ടുവരവെയാണ് ആക്രമണം ഉണ്ടായത്. പശുക്കളെ കൊണ്ടുവരുന്നതിനുള്ള രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.


എരുമയെ വാങ്ങിക്കാനാണ് തന്റെ പിതാവ് പോയതെന്നും എന്നാല്‍, ചെലവു കുറഞ്ഞ ഇനമായ പശുവിനെ ലഭിച്ചപ്പോള്‍ ഇത് വാങ്ങിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പന്ത്രണ്ട് ലിറ്റര്‍ പാല്‍ തങ്ങളുടെ മുന്നില്‍ വെച്ച് കറന്നു കാണിച്ച ശേഷമാണ് ഈ പശുവിനെ വാങ്ങിച്ചതെന്ന് 24 കാരനായ മകന്‍ ഇര്‍ഷാദ് പറയുന്നു.


പിതാവിനൊപ്പം താനും സഹോദരന്‍ ആരിഫും ഉണ്ടായിരുന്നു. രാജസ്ഥാനിലെ പിക് അപ് ട്രക്കാണ് തങ്ങള്‍ പശുക്കളെ കൊണ്ടുപോകാന്‍ വാടകയ്ക്ക് വിളിച്ചത്.


രണ്ടു പശുക്കളും രണ്ട് കിടാവുകളുമാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. താനും സഹോദരനും മറ്റൊരു പിക് അപ് ട്രക്കിലായിരുന്നു ഇതില്‍ മൂന്നു പശുക്കളും രണ്ട് കിടാവുകളും ഉണ്ടയായിരുന്നു. വാഹനം ഇടയ്ക്ക് വെച്ച് ഒരു സംഘമാളുകള്‍ തടയുകയായിരുന്നു. വടിയും ബെല്‍റ്റുമുപയോഗിച്ച് തങ്ങളെ മര്‍ദ്ദിക്കുകയും കൊല്ലാന്‍ കൊണ്ടു പോകുകയാണോ എന്ന് ആക്രാശിക്കുകയും ചെയ്തു. തങ്ങള്‍കര്‍ഷകരാണെന്ന് പറഞ്ഞിട്ടും ഇവര്‍ ചെവി കൊണ്ടില്ല.


20 മിനിട്ട് കഴിഞ്ഞാണ് പോലീസ് എത്തിയത്. കര്‍ഷകനാണെന്ന് കരഞ്ഞു പറഞ്ഞിട്ടും തങ്ങളെ ഇക്കൂട്ടര്‍ ക്രൂരമായി മര്‍ദ്ദിക്കുയായിരുന്നു. അബോധാവസ്ഥയിലായ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടാം ദിവസം മരിച്ചു, തങ്ങളുടെ പേഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടു. ഒരു ലക്ഷം രൂപയോളം മോഷ്ടിക്കപ്പെട്ടു.


ജയ്പൂര്‍ മുനിസിപ്പാലിറ്റിയുടെ രസീതും മറ്റും കാണിച്ചിട്ടും അനധികൃതമായി പശുവിനെ കടത്തിയതിന് തങ്ങള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ