General News

ജിഷ്ണുവിന്റെ മരണം രണ്ടാം പ്രതി പോലീസ് കസ്റ്റഡിയില്‍

Wed, Apr 05, 2017

Arabianewspaper 335
ജിഷ്ണുവിന്റെ മരണം  രണ്ടാം പ്രതി പോലീസ് കസ്റ്റഡിയില്‍

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലും വിട്ടയക്കവലും തുടരുന്നു. പ്രധാന പ്രതികള്‍ക്ക് മുന്‍ കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഇവരെ ചോദ്യം ചെയ്യുകയും വിട്ടയ്ക്കുകയുമാണ് പോലീസ് ചെയ്യുന്നത്.


കേസില്‍ രണ്ടാം പ്രതിയായ സന്‍ജിത് വിശ്വനാഥനെയാണ് ഇന്ന് വൈകീട്ട് പോലീസ് വിളിച്ചു വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യ പ്രതികളിലൊരാളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം വിട്ടയ്ക്കുകയായിരുന്നു. മുന്‍ മന്ത്രി കെപി വിശ്വനാഥന്റെ മകനാണ് സന്‍ജിത്.


കോളേജിലെ പിആര്‍ഒ ആയ സന്‍ജിത് വിശ്വനാഥന്റെ ഓഫീസ് ഇടിമുറിയായാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാര്‍്തഥികള്‍ ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ രക്തം ഇടിമുറിയില്‍ നിന്നും ലഭിച്ചിരുന്നു.


വൈസ് പ്രിന്‍സിപ്പല്‍ ശക്തി വേല്‍, അദ്ധ്യാപകരായ സിപി പ്രവീണ്‍, വിപിന്‍ എന്നിവരെയും പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടില്ല.


മ്രൂന്നു മാസമായി പ്രതികളെ അറസ്റ്റ് ചെയ്യാത്തിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ പോലീസ് ആസ്ഥനത്ത് സമരം ചെയ്യാന്‍ എത്തിയപ്പോള്‍ പോലീസ് അതിക്രമം ഉണ്ടായതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസ് രണ്ടാം പ്രതിയെ പിടികൂടുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ