Entertainment News

കൊച്ചി മേയറെ ഭീഷണിപ്പെടുത്തി, സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്

Wed, Apr 05, 2017

Arabianewspaper 1667
കൊച്ചി മേയറെ ഭീഷണിപ്പെടുത്തി, സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്

ചിത്രീകരണത്തിനായി എറണാകുളം സുഭാഷ് പാര്‍ക്ക് വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ജൂഡ് ആന്റണി കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി.


മേയര്‍ സൗമിനി ജെയിനാണ് ജൂഡ് ആന്റണിക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയത്.


മേയറെ അധിക്ഷേപിച്ചതിനും മോശമായി പെരുമാറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജൂഡിനെതിരെ കേസ് എടുത്തിട്ടുണ്ട്.


സാമുഹ്യ പ്രതിബന്ധതയുള്ള തന്റെ പുതിയ ചിത്രത്തിന് ചിത്രീകരണത്തിനായി സുഭാഷ് പാര്‍ക് അനുവദിക്കണമെന്നാണ് ജൂഡ് ആവശ്യപ്പെട്ടത്. ചിത്രീകരണത്തിന് അനുമതി നല്‍കാന്‍ കൗംണ്‍സിലിന്റെ പ്രത്യേക അനുമതി വേണമെന്ന് പറഞ്ഞ മേയറെ ജുഡ് അപമാനിച്ചുവെന്നാണ് പരാതി. സുഭാഷ് പാര്‍ക്കില്‍ ചിത്രീകരണം നടത്തുമെന്ന് വെല്ലുവിളിച്ചാണ് ജുഡ് പോയതെന്നും പരാതിയില്‍ പറയുന്നു.


 

Tags : Jude Antony 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ