General News

ഗോവധത്തിനെതിരെ മുസ്ലീം സംഘടനയുടെ ഫത് വ

Wed, Apr 05, 2017

Arabianewspaper 561
ഗോവധത്തിനെതിരെ മുസ്ലീം സംഘടനയുടെ ഫത് വ

പശുവും ഇറച്ചിയും കാരണം നിരവധി മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന പശ്ചാത്തലത്തില്‍ പശുവിനെ കൊല്ലരുതെന്ന് യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഫത് വ.


കഴിഞ്ഞ ദിവസം ലക്‌നൗയില്‍ നടന്ന സംഘടനയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചത്.


മുത്തലാഖ് നിരോധിക്കാനും ബാബറി മസ്ജിദ് വിഷയം ഇരു പക്ഷവും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാനും പ്രമേയം ആവശ്യപ്പെട്ടു. ഇറാഖിലെ ഉയര്‍ന്ന മുഫ്തിയുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് ഇത്തരമൊരു ഫത് വ പുറപ്പെടുവിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.


ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു. ഹിന്ദു സമുദയാത്തിന് പശു പ്രധാനപ്പെട്ട മൃഗമാണ്. മറ്റു മതങ്ങളെ ബഹുമാനിക്കേണ്ട കടമ മുസ്ലീംങ്ങള്‍ക്കുണ്ട്. പശുവിനെ ചൊ്ല്ലി മനുഷ്യര്‍ കൊല്ലപ്പെടുന്നുവെങ്കില്‍ ആ പശുവിനെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും സംഘടന അഭിപ്രായപ്പെടുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ