Troll Today News

പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ജിഷ്ണു ഒരു വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് വൈറല്‍

Wed, Apr 05, 2017

Arabianewspaper 1963
പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ജിഷ്ണു ഒരു വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് വൈറല്‍

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായി.


പിണറായി എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കുന്നു,. ചിലര്‍ ഭയക്കും. ചിലരു കെടന്നു മോങ്ങും,. ചിലരു ചൊറിഞ്ഞ് കൊണ്ടേയിരിക്കും അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്. ലാല്‍ സലാം... എന്നാണ് പോസ്റ്റില്‍ ഉള്ളത്.


പാര്‍ട്ടിയോടുും നേതാവിനോടുമുള്ള തികഞ്ഞ കൂറ് പ്രകടമാകുന്ന ഈ പോസ്റ്റ് 2016 മെയ് 21 നാണ് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മാസങ്ങള്‍ക്ക് ശേഷം സ്വാശ്രയ മാനേജ് മെന്റിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്തിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടമായി ജിഷ്ണു ഓര്‍മയായി മാറിയപ്പോളും ഇതിന് കാരണക്കാരായ സ്വാശ്രയ മുതലാളിമാര്‍ നിയമത്തിന്റെ റഡാറില്‍ പെടാതെ രക്ഷപ്പെടുകയും ജിഷ്ണുവിന്റെ മാതാവ് മകന് നീതി ലഭിക്കാനായി ഇതേ പിണറായിയുടെ പോലീസിന്റെ അതിക്രമത്തിന് ഇരയാകുകയും ചെയ്യുമ്പോള്‍ ...മാസങ്ങള്‍ക്ക് മുമ്പ് എല്ലാം ശരിയാക്കാം എന്ന മോഹന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ആരുടെ ഭാഗത്താണെന്ന കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച .


ഇടതു അനുഭാവമുള്ളവരും സാധാരണ സാമുഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വരാത്ത സ്ത്രീ സമുഹവും ശക്തമായ അഭിപ്രയ പ്രകടനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.


സന്തം അമ്മയെ തലസ്ഥാനത്തെ തെരുവിലൂടെ പോലീസ് വലിച്ചിഴയ്ക്കുമ്പോള്‍ ജിഷ്ണുവിന്റെ ഈ അഭിപ്രായം തെറ്റാമെന്ന് ആത്മാവിനെങ്കിലും തോന്നുണ്ടാകുമെന്ന് ചിലര്‍ പറയുന്നു.


ജിഷ്ണുവിന്റെ ഈ ഫെയ്‌സ്ബുക്ക് പേജില്‍ പിണറായിയേയും പോലീിസിനേയും വിമര്‍ശിച്ചക്കൊണ്ടുള്ള പോസ്റ്റുകളാണ് പ്രവഹിക്കുന്നത്.   സാഹിത്യകാരനും ഇടത് അനുഭാവിയുമായ എന്‍എസ് മാധവന്‍ ജിഷ്ണുവിന്റെ അമ്മയുടെ വാവിട്ട് നിലവിളിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പങ്കുവെയ്ച്ചിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിലെ സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം എന്ന വരികളോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ