General News

ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് മദ്ധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊന്നു

Wed, Apr 05, 2017

Arabianewspaper 344
ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് മദ്ധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊന്നു

രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച ഒരാളെ ഗോ രക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊന്നു. പതിനഞ്ചോളം വരുന്ന കന്നു കാലി കച്ചവടക്കാരെയാണ് നൂറോളം വരുന്ന സംഘം ആക്രമിച്ചത്.


ജയ്പൂര്‍ മുനിസിപ്പാലിറ്റിയുടെ രേഖകള്‍ ഉണ്ടായിരുന്ന ഇവരെ കന്നുകാലികളെ മോഷ്ടിച്ചു കൊണ്ടു പോകുകയാണെന്ന് ആരോപിച്ച് ഗൊ രക്ഷാ സേന മര്‍ദ്ദിക്കുകയായിരുന്നു.


ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോ പരിശോധിച്ച് പോലീസ് അക്രമികളായവര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഹരിയാന സ്വദേശിയായ പഹ് ലു ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ മൂന്നിനാണ് ആക്രമണം നടന്നത്.


അതേസമയം, സംഭവത്തില്‍ ഇരുപക്ഷത്തിനും തെറ്റുണ്ടെന്നാണ് രാജസ്ഥാന്‍ ആഭ്യന്തര മന്തി പ്രതികരിച്ചത്. പശുക്കടത്ത് നിയമം മൂലം നിരോധിച്ചതാണെന്ന് അറിയാമായിരുന്നിട്ടും ഇവര്‍ എന്തിനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും മന്ത്രി ചോദിക്കുന്നു.

Tags : gau rakshak 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ