General News

മംഗളത്തെ കുറ്റപ്പെടുത്തുന്നവര്‍ തെഹല്‍കയെ ന്യായികരിച്ചത് എന്തിന് -പിസി ജോര്‍ജ്

Wed, Apr 05, 2017

Arabianewspaper 602
മംഗളത്തെ കുറ്റപ്പെടുത്തുന്നവര്‍ തെഹല്‍കയെ ന്യായികരിച്ചത് എന്തിന് -പിസി ജോര്‍ജ്

സ്റ്റിംഗ് ഓപറഷേന്റെ പേരില്‍ വ്യക്തിയുടെ സ്വകാര്യതയെ ഹനിച്ചെന്നും ബ്ലാക് മെയിലിംഗാണെന്നും ആക്ഷേപിക്കുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇല്ലാത്ത കമ്പനിയുടെ പേരില്‍ പണം നിര്‍ബന്ധിച്ച് കൊടുപ്പിച്ച ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന ബംഗാരു ലക്മണെ കുടുക്കിയ തെഹല്‍ക്ക എന്ന മാസികയെ പ്രകീര്‍ത്തിച്ചത് എന്തിനെന്ന് വ്യക്തമാക്കണം.


ഇല്ലാത്ത കമ്പനിയുടെ പ്രതിനിധി എന്ന നിലയില്‍ പ്രതിരോധ ഇടപാടിന് സഹായിക്കണമെന്നാണ് ഇവര്‍ ബിജെപി ദേശീയ പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. .പാര്‍ട്ടിക്ക് സംഭാവനയെന്ന പേരില്‍ മൂന്നു ലക്ഷം രൂപ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച മാധ്യമ പ്രവര്‍ത്തകന്റേത് സ്റ്റിംഗ് ഓപറേഷനാണെന്ന് പ്രകീര്‍ത്തിച്ചത് ഇവിടുത്തെ മാധ്യമങ്ങളും പുരോഗമന പ്രവര്‍ത്തകരുമെല്ലാമാണ്.


എന്നാല്‍, മംഗളം സമാനരീതിയില്‍ ചെയ്ത സ്റ്റിംഗ് ഓപറേഷനെതിരെ ഇവര്‍ രംഗത്ത് വരികയായിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. ഭീതിയും പ്രീതിയും കൂടാതെ പ്രവര്‍ത്തിക്കുമെന്ന് സത്യ വാചകം ചൊല്ലി അധികാരമേറ്റ മന്ത്രി പരാതി പറയാനെത്തിയ വീട്ടമ്മ എന്ന രീതിയില്‍ പരിചയപ്പെട്ട യുവതിയോട് എന്തിനാണ് പൂച്ചക്കുട്ടി എന്ന വിളിയുമായി അശ്ലീല സംഭാഷണം നടത്തിയത്.


മന്ത്രിയെ സ്വാധിനിക്കാന്‍ ഇത് വഴിവെയ്ക്കുമായിരുന്നുവല്ലോ, സത്രീ പീഡനത്തിനെതിരെ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന സര്‍ക്കാരിലെ വയോധികനായ മന്ത്രി ഇങ്ങിനെ അശ്ലീലം പറഞ്ഞാണോ സംസാരിക്കേണ്ടത്. ഇതേ സ്ത്രീ നിന്നെ കൊന്നു കളുയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെങ്കില്‍ ശശീന്ദ്രന്‍ കേസ് നല്‍കുമായിരുന്നുവല്ലോ. പ്രീതിയും ഭീതിയും കുടാതെ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാല്‍ രാജിവെയ്ക്കുക തന്നെയാണ് വേണ്ടത്. പിസി ജോര്‍ജ് പറഞ്ഞു.,


മംഗംളം ചാനല്‍ ചെയ്ത രണ്ടു ചെയ്തികള്‍ തെറ്റായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയാണെന്നത് ആദ്യം തന്നെ പുറത്തുപറയാതിരുന്നതും പിന്നീട് ഇത് തെറ്റാണെന്ന് കുറ്റ സമ്മതം നടത്തിയതും ശരിയായില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനത്തിനെ ഭയപ്പെടുത്തി നിര്‍ത്തുന്നതും വാ മൂടിക്കെട്ടുന്നതും ഭരണകൂട ഭീകരതയും ഫാസിസവുമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ