General News

മഹിജയ്‌ക്കെതിരായ ആക്രമണം ഐജി അന്വേഷിക്കും- ഡിജിപി , പോലീസിന്റെ വീഴ്ച പരിശോധിക്കും കോടിയേരി

Wed, Apr 05, 2017

Arabianewspaper 368
മഹിജയ്‌ക്കെതിരായ ആക്രമണം ഐജി അന്വേഷിക്കും- ഡിജിപി , പോലീസിന്റെ വീഴ്ച പരിശോധിക്കും കോടിയേരി

പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയ്ക്ക് അതിക്രമം ഉണ്ടായ സംഭവത്തില്‍ ഐജി മനോജ് എബ്രഹാം അന്വേഷിക്കുമെന്ന് ഡിജിപി ലോക് നാഥ് ബഹ്‌റ പറഞ്ഞു,


ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി ഡിജിപി സന്ദര്‍ശി്ച്ചു,. ഇതിനിടെ,. ആശുപത്രിയിലെത്തിയ ഡിജിപിയെയും ഐജി മനോജ് എബ്രഹാമിനയേും യുവജന സംഘടനകള്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു,.


സമരക്കാരുടെ നേരെ ഐജി ആക്രാശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മറ്റ് ഉദ്യോഗസ്ഥരെത്തി സമരക്കാരെ അനുനയിപ്പിച്ചു.


പോലീസ് അതിക്രമത്തില്‍ വീഴ്ച പറ്റിയെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു, എന്നാല്‍, സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിച്ച് ബിജെപിയും കോണ്‍ഗ്രസും മുതലെടുക്കുകയാണെന്നും കോലീബി സഖ്യം തട്ടിക്കൂട്ടുകയാണെന്നും ഇതാണ് യുഡിഎഫും ബിജെപിയും ഒരുമിച്ച് സമരം പ്രഖ്യാപിച്ചതെന്നും കോടിയേരി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ