General News

കടം എഴുതിത്തള്ളിയതിനെ പ്രശംസിച്ച് രാഹുല്‍,. യുപി സര്‍ക്കാര്‍ ശരിയായ ദിശയില്‍

Wed, Apr 05, 2017

Arabianewspaper 300
കടം എഴുതിത്തള്ളിയതിനെ പ്രശംസിച്ച് രാഹുല്‍,. യുപി സര്‍ക്കാര്‍ ശരിയായ ദിശയില്‍

യുപിയില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ യുപി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിനെ രാഹുല്‍ ശ്ലാഘിച്ചു, യുപി സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും രാഹുല്‍ പറഞ്ഞു,.


ഇക്കാര്യം കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെട്ടു വരുകയായിരുന്നു. യുപിയിലെ കര്‍ഷകര്‍ക്ക് ഭാഗികമായി ആശ്വാസമേകുന്ന നടപടിയാണിതെന്നും യുപി സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ബിജെപി ഇ


കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നും ഇതില്‍ രാഷ്ട്രീയം കളിക്കരുതെന്നും രാജ്യത്ത് ദുരിതം അനുഭവിക്കുന്ന എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ ഇതു പോലെ എഴുതി തള്ളണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ് ഇതിനെ കര്‍ഷക വഞ്ചനയെന്നാണ് വിശേഷിപ്പിച്ചത്.


ഒരു ലക്ഷം രൂപയുടെ കടം മാത്രമാണ് എഴുതി തള്ളിയത് . ഇത് കര്‍ഷകരോടുള്ള വഞ്ചനായാണ് . കടം പൂര്‍ണമായും എഴുതി തള്ളുമെന്നാണ് തിരഞ്ഞെടുപ്പു സമയത്ത് ബിജെപി വാഗ്ദാനം ചെയ്തിരുന്നതെന്നും അഖിലേഷ് പറഞ്ഞു,.


യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനമെടുത്തത്. 36,000 കോടിയുടെ വായപയാണ് സര്‍്ക്കാര്‍ എഴുതി തള്ളിയത്. സംസ്ഥാനത്തെ 2.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ