General News

മഹിജയ്ക്ക് നേരെ അതിക്രമം, വിഎസ് ഡിജിപിയെ വിളിച്ചു കയര്‍ത്തു

Wed, Apr 05, 2017

Arabianewspaper 347
മഹിജയ്ക്ക് നേരെ അതിക്രമം, വിഎസ് ഡിജിപിയെ വിളിച്ചു കയര്‍ത്തു

ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ നടുറോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. സംഭവം പോലീസ് കാടത്തമെന്ന് ഇടതു നേതാക്കളും വിശേഷിപ്പി്ച്ചു. പോലീസ് നടപടിക്കിടെ കുഴഞ്ഞു വീണ മഹിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഡിജിപിയെ നേരിട്ട് ഫോണില്‍ വിളിച്ച് കയര്‍ത്തു. എന്തു തോന്നിവാസമാണ് ഇതെന്നും, നിങ്ങള്‍ അറിഞ്ഞാണോ ഈ സംഭവമെന്നും വി എസ് ചോദിച്ചു,. സര്‍ക്കാരിനെ നാറ്റിക്കാണോ നിങ്ങളുടെ ഉദ്ദേശമെന്നും വിഎസ് ചോദിച്ചു. ഇതിനു മറുപടി പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.


ഇതിനെ തുടര്‍ന്ന് , ഡിജിപി മെഡിക്കല്‍ കോളേജിലെത്തി മഹിജയെ സന്ദര്‍ശിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന സൂചനയുണ്ട്.


ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനേയും പോലീസ് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്തിനേയും പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മ്യൂസിയം എസ്‌ഐ തന്നെ മര്‍ദ്ദിച്ചെന്നും വയറ്റില്‍ ചവിട്ടി തന്നെ വീഴ്ത്തിയെന്നും ശ്രീജിത് പറഞ്ഞു.


സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനരോഷവും വര്‍ദ്ധിച്ചിട്ടുണ്ട്. മഹിജയോട് കാണിച്ചത് അതി നിന്ദ്യമായ നടപടിയാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും കോണ്‍ഗ്രസും ബിജെപിയും പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ