General News

മരണം വരെ നിരാഹാരം തുടുരുമെന്ന് ബന്ധുക്കള്‍, അതിക്രമത്തിനെതിരെ വന്‍ ജനരോഷം

Wed, Apr 05, 2017

Arabianewspaper 381
മരണം വരെ നിരാഹാരം തുടരുമെന്ന് ബന്ധുക്കള്‍

ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദിയായവരെ അറസ്റ്റ് ചെയ്യുംവരെ നിരാഹാരം നടത്തുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു,. പോലീസിന്റേത് കാടത്തമാണെന്നും സമാധാനപരമായി സമരം നടത്താന്‍ വന്ന തങ്ങളോട് അതിക്രമമാണ് കാണിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു,


മഹിജയെ നടുറോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത് ജിഷ്ണുവിന്റെ പിതാവിനെ കോളറിന് കുത്തിപ്പിടിച്ചും പോലീസ് കൊണ്ടു പോകുകയായിരുന്നു. നീതിക്കു വേണ്ടി പോരാടുന്നവരെ പോലീസ് ക്രൂരമായി പെരുമാറുകയാണെന്നും കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന പോലീസ് ഇരകളായവരെ പകയോടെ വേട്ടയാടുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.


തിരുവനന്തപുരം അസി കമ്മീഷണര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന പോലീസ് സംഘമാണ് വിരലിലെണ്ണാവുന്ന ബന്ധുക്കളെ ഇത്തരത്തില്‍ ക്രൂരമായി നേരിട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.


ജിഷ്ണുവിന്റെ മരണം മൂന്നു മാസം പിന്നിടുമ്പോള്‍ പോലീസ് വീഴ്ചയുടെ പരമ്പരയാണ് ഉണ്ടായത്. അഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടായും ഇരകളോടുള്ള പോലീസ് നയത്തിന്റെ ഉദാഹരണമായും പലരും ചൂണ്ടിക്കാട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ