General News

മഹിജയെ പോലീസ് വലിച്ചിഴച്ചു, വന്‍ പ്രതിഷേധം, സംഘര്‍ഷാവസ്ഥ

Wed, Apr 05, 2017

Arabianewspaper 326
മഹിജയെ പോലീസ് വലിച്ചിഴച്ചു, വന്‍ പ്രതിഷേധം

ജിഷ്ണു പ്രണൊയിയുടെ അമ്മ മഹിജയോടും ബന്ധുക്കളോടും പോലീസ് ക്രുരമായി പെരുമാറി. പോലീസ് ആസ്ഥാനത്ത് സത്യഗ്രഹം നടത്താന്‍ ഒരുങ്ങിയ മഹിജയെയും ബന്ധുക്കളേയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. പോലീസ് നടപടിക്കിടെ മഹിജ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനിടെയാണ് മഹിജയെ വലിച്ചിഴക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിലാക്കി.


നടരപടിയെ എതിര്‍ത്ത മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടു പോയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്.


മഹിജയേയും കുടുംബാംഗങ്ങളേയും പോലീസ് ഏ ആര്‍ ക്യാമ്പിലേക്ക് മാറ്റി. സമരത്തിനു മുമ്പ് മഹിജയയുമായി ചര്‍ച്ചയ്ക്ക് ഡിജിപി ക്ഷണിച്ചെങ്കിലും പോലീസ് ഇവരെ കയറ്റി വിട്ടില്ല. പോലീസ് ആസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ വടം കെട്ടിയിരുന്നു.


പോലീസ് ആസ്ഥാനത്തിനു മുമ്പില്‍ സമരം പാടില്ല. സെക്രട്ടറിയേറ്റിനുള്ളില്‍ ആകാമെന്നായിരുന്നു പോലീസിന്റെ നിലപാടി്. മഹിജയുടെ നീക്കം തടയാന്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണൊയിയുമായി കോളേജ് മാനേജ്‌മെന്റിന് ശത്രുത ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വാട്‌സാപ് സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസില്‍ ആരോപണ വിധേയനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് ചൊവ്വാഴ്ച കുറച്ചു നേരത്തേക്ക് കസ്റ്റഡിയില്‍ എടുത്തിരുന്നു.


മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലന്നിരിക്കെ പോലീസ് അറസ്റ്റ് നാടകം കളിക്കുകയായിരുന്നുവെന്ന് മഹിജ ആരോപിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ