General News

സെന്‍സെക്‌സ് 30,000 കടന്നു.,നിഫ്റ്റി പൂതിയ ഉയരത്തില്‍

Wed, Apr 05, 2017

Arabianewspaper 418
സെന്‍സെക്‌സ് 30,000 കടന്നു.,നിഫ്റ്റി പൂതിയ ഉയരത്തില്‍
ഓഹരി വിപണികളില്‍ വന്‍ കുതിപ്പു തുടരുന്നു. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 30,000 കടന്നു. ഇതിനൊപ്പം ദേശീയ ഓഹരി സൂചികയായ നിഫ്ടി പുതിയ റെക്കോര്‍ഡിട്ടു. 9,264 എന്ന നിലയിലാണ് നിഫ്ടി.

വ്യാപാരം ആരംഭിച്ച മിനിട്ടുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 30,007.48 എന്ന നിലയിലാണ് എത്തിയത്.

എന്നാല്‍, സെന്‍സെക്‌സ് അധിക നേരം, 30,000 നു അപ്പുറത്തേക്ക് കടന്നില്ല. റിസര്‍വ് ബാങ്കിന്റെ ധനകാര്യ സമിതിയുടെ യോഗം ആരംഭിച്ചതിനു തൊട്ടു പിന്നാലെ വിപണി താഴേക്ക് നീങ്ങി.

ബുധനാഴ്ച രാവിലെ 97 പോയിന്റുയര്‍ന്നതോടെയാണ് സെന്‍സെക്‌സ് 30,.000 കടന്നത്. 2015 മാര്‍ച് നാലിനാണ് ഇതിനു മുമ്പ് സെന്‍സെക്‌സ് 30,000 കടന്നത്. അന്ന്, 30,024.74 എന്ന നിലയിലായിരുന്നു സെന്‍സെക്‌സ് എത്തിയത്.
Tags : Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ