OMG News

ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കിയ ഭര്‍ത്താവിനെ ബന്ധുക്കള്‍ നടുറോഡില്‍ തല്ലിച്ചതച്ചു

Wed, Apr 05, 2017

Arabianewspaper 1641
ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കിയ ഭര്‍ത്താവിനെ ബന്ധുക്കള്‍ നടുറോഡില്‍ തല്ലിച്ചതച്ചു

ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിക്കുകയും ഇടതു കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്ത ഭര്‍ത്താവിനെ ഭാര്യയുടെ ബന്ധുക്കള്‍ നടുറോഡിലിട്ട് ലാത്തിക്ക് അടിച്ച് പക തീര്‍ത്തു. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം.


ഭാര്യയെ മര്‍ദ്ദിക്കുന്ന പതിവുള്ള ഭര്‍ത്താവ് ഇക്കുറി അതി ക്രൂരമായി അക്രമം അഴിച്ചു വീടുകയായിരുന്നു. ഇടതു കണ്ണു കുത്തിപ്പൊട്ടിച്ചതിനെ തുടര്‍്ന്ന് ഗര്‍ഭിണിയായ സ്ത്രീ തന്റെ വസതിയിലേക്ക് കാറില്‍ രക്ഷപ്പെട്ടു. എന്നാല്‍, പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ച ഭര്‍ത്താവിനെ സ്ത്രീയുടെ വീട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.


നടുറോഡില്‍ ഒരാളെ നാലഞ്ചു പേര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്ത്രീയുടെ ഗര്‍ഭവും അലസി. ഇവര്‍ ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണ്. ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവായ ഹാര്‍ദ്ദിക് ബര്‍വാദിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളും മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.


രതന്‍ ബര്‍വാദ് എന്ന സ്ത്രീയുടെ പിതാവിന്റെ പരാതി പ്രകാരമാണ് കേസ്. തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഹാര്‍ദികും പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Tags : Crime 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ