General News

ഫോണ്‍ കെണി: മംഗളം സിഇഒ ഉള്‍പ്പടെ അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Tue, Apr 04, 2017

Arabianewspaper 495
ഫോണ്‍ കെണി: അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം പുറത്തു വിട്ട സംഭവത്തില്‍ മംഗളം ചാനലിലെ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.


മംഗളം ചാനലിന്റെ സിഇഒയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ അജിത് കുമാര്‍, സീനിയര്‍ എഡിറ്റര്‍മാരായ ജയചന്ദ്രന്‍, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, , എംബി സന്തോഷ് എന്നിവരെയാണ് അറസ്റ്റ് ചെയതത്.


രാവിലെ പത്തിന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായ ഇവരെ പതിമൂന്നു മണിക്കൂര്‍ നേരം പോലീസ് ആസ്ഥാനത്ത് മൊഴി എടുക്കാനെന്ന പേരില്‍ തടഞ്ഞു വെച്ച ശേഷം ചൊവ്വാഴ്ച രാത്രി പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തകയായിരുന്നു


ഇവരെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുംം.


ഐടി ആക്ട്, ഗൂഡാലോചന എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിട്ടയക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരില്‍ വാര്‍ത്ത വായിച്ച അവതാരകയും ഉള്‍പ്പെടും.


വനിത മാധ്യമ പ്രവര്‍ത്തക പരാതിക്കാരിയായ വീട്ടമ്മയായി മന്ത്രിയെ ഫോണില്‍ വിളിച്ച് കുടുക്കുകയായിരുന്നു. മന്ത്രിയുടെ അശ്ലീല സംഭാഷണം മംഗളം ചാനല്‍ എഡിറ്റു ചെയ്യാതെ പുറത്തു വിട്ടു ഇതിനു പിന്നാലെ മന്ത്രി രാജി സമര്‍പ്പിക്കുകയായിരുന്നു. വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ അശ്ലീല ഭാഗങ്ങള്‍ അതേ പടി കേള്‍പ്പിച്ചതില്‍ ചാനല്‍ സിഇഒ ഖേദം പ്രകടിപ്പിച്ചിരുന്നു.


ദേശീയ തലത്തില്‍ ചര്‍്ച്ചയായ സംഭവം പിണറായി മന്ത്രിസഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു, മുന്‍ കൂര്‍ ജാമ്യത്തിന് കോടതിയിലെത്തിയെങ്കിലും കോടതി പോലീസിനു മുന്നില് ഹാജരാകാന്‍ ഇവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ പോലീസിനു മുന്നില്‍ ഹാജരായത്.


വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നപടി കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണെന്ന് മംഗളം ആരോപിക്കുന്നു. മാധ്യമ പ്രവര്‍ത്തനത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന അടിയന്തരാവസ്ഥയാണെന്നും മംഗളം ആരോപിക്കുന്നു.

Tags : Phone trap 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ