General News

ചൈനയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ദലൈലാമ അരുണാചലില്‍

Tue, Apr 04, 2017

Arabianewspaper 348
ചൈനയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ദലൈലാമ അരുണാചലില്‍

തിബത്തിന്റെ ആത്മീയ നേതാവ് ദലൈ ലാമ അരുണാചല്‍ പ്രദേശിലെത്തി. രാവിലെ താവാംഗിലെത്തിയ ദലൈ ലാമയെ മുഖ്യമന്ത്രി പെമ ഖണ്ഡു സ്വീകരിച്ചു,. ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശ വാദത്തെ തുടര്‍ന്നാണ് ദലൈ ലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെ ചൈന എതിര്‍ക്കുന്നത്.


ടിബറ്റ് ചൈനയുടെ നിയന്ത്രണത്തിന്‍ കീഴിലാണുള്ളത്. ബുദ്ധമതക്കാര്‍ ഏറെയുള്ള അരുണാചലില്‍ ദലൈലാമയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.


കനത്ത മഴയെ അവഗണിച്ചാണ് അനുയായികള്‍ ലാമയെ വരവേറ്റത്. തവാംഗിലെ ബുദ്ധ കേന്ദ്രം സന്ദര്‍ശിക്കാന്‍ പ്രതികൂല കാലാവസ്ഥ മൂലം ലാമയ്ക്ക് സാധിച്ചില്ല.


ഹെലികോപ്റ്ററില്‍ പോകാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ചൈനയുടെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെയാണ് ഇന്ത്യ ദലൈലാമയ്ക്ക് അരുമാചലില്‍ ചുവപ്പു പരവതാനി വിരിച്ചത്.

Tags : Dalai Lama   
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ