General News

86 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ യുപി സര്‍ക്കാര്‍ എഴുതിത്തള്ളി

Tue, Apr 04, 2017

Arabianewspaper 370
86 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ യുപി സര്‍ക്കാര്‍ എഴുതിത്തള്ളി

തിരഞ്ഞെടുപ്പിനു മുമ്പ് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നടപ്പിലാക്കി., അധികാരത്തിലേറി പതിനഞ്ചു ദിവസത്തിനുള്ളിലാണ് തിരുമാനം.


ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ എടുത്തത്. 86 ലക്ഷം കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയാണ് സര്‍ക്കാര്‍ എഴുതി തള്ളുന്നത്.


അധികാരത്തിലേറി ഇരുപതു ദിവ,ത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാന ഖജനാവിന് 33,000 കോടി രൂുപയുടെ ബാധ്യത വരുന്നതാണ് ഈ നടപടി.


സഹകരണ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചെറുകിടട-ഇടത്തരം കര്‍ഷകര്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. വര്‍ഷങ്ങളായി തിരിച്ചടയ്ക്കാത്ത 5,630 കോടിയുടെ വായ്പകളും എഴുതിത്തള്ളുന്നുണ്ട്. ഏഴു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ കാര്‍ഷിക വിളകള്‍ക്കും നിലവിലുള്ളതിനേക്കാള്‍ പത്തു രൂപ അധികം താങ്ങുവില ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു,.


കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2.3 കോടി കര്‍ഷകരാണ് കൃഷി നശിച്ചതു മൂലം വിഷമത്തിലായിരിക്കുന്നത്. 62,000 കോടി രൂപയാണ് വായ്പ ഇനത്തില്‍ ഉള്ളത്. ഘട്ടം ഘട്ടമായി ഈ വായ്പ എഴുതി തള്ളുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരൊറ്റ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 60,000 കോടി എഴുതിത്തളുക അസാദ്ധ്യമാമെന്ന് മുഖ്യമന്ത്രി ആദിത്യ നാഥ് പറഞ്ഞു.


403 അഗം നിയമസഭയില്‍ 312 സീറ്റുകള്‍ നേടി വിജയിച്ച ബിജെപി തുടക്കത്തില്‍ ചെയ്ത കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പു പത്രികയില്‍ പറഞ്ഞവയായിരുന്നു. അനധികൃത അറവു ശാലകള്‍ പൂട്ടിയതും, പൂവാല വിരുദ്ധ സ്‌ക്വാഡ് രൂപികരിച്ചതും ഇതിന്റെ ഭാഗമായാണ്.


എന്നാല്‍., അറവു ശാലകള്‍ക്കെതിരെ എടുത്ത നടപടിയുടെ മറവിലും പൂവാല വിരുദ്ധ സ്‌ക്വാഡിന്റെ മറവിലും മുഖ്യമന്ത്രിയുടെ അനുയായികളെന്നു കരുതുന്നവര്‍ നിയമം കയ്യിലെടുത്തത് വിവാദമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ