General News

ജിഷ്ണുവിന്റെ മരണം: നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് കസ്റ്റഡിയില്‍

Tue, Apr 04, 2017

Arabianewspaper 368
ജിഷ്ണുവിന്റെ മരണം:  നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്  കസ്റ്റഡിയില്‍

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയശേഷം ചോദ്യം ചെയ്യുകയായണ്. കൃഷ്ണദാസിന് മുന്‍കുര്‍ ജാമ്യം ഹൈക്കോടതി നല്‍കിയത് നിലനില്‍ക്കെയാണ് കസ്റ്റഡി.യില്‍ എടുത്തു ചോദ്യം ചെയ്യുന്നത്.


മുന്‍ കൂര്‍ ജാമ്യം നിലനില്‍ക്കെ അറസ്റ്റ് സാദ്ധ്യമല്ലാത്തതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് സൂചന. പോലീസ് അന്വേഷണവുമായി സഹകരിക്കാമെന്ന് സത്യവാങ് മൂലം നല്‍കിയതിനു ശേഷമാണ് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഡിവൈഎസ്പി വിളിച്ചപ്പോള്‍ കൃഷ്ണദാസ് എത്തിയത്.


എന്നാല്‍, ജി്ഷ്ണു പ്രണൊയിയുടെ മരണ ശേഷം 90 ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച ജിഷ്ണുവിന്റെ മാതാവും ബന്ധുക്കളും ഡിജിപി ഓഫീസിനു മുന്നില്‍ ബുധനാഴ്ച സത്യഗ്രഹമിരിക്കുമെന്നതിനു മുമ്പ് അറസ്റ്റ് നാടകം സര്‍ക്കാര്‍ നടത്തുകയായിരുന്നുവെന്ന് പരാതി ഉയരുന്നുണ്ട്.


താന്‍ നാളെ സത്യഗ്രഹം ഇരിക്കാതിരിക്കാനുള്ള നാടകമാണ് പോലീസും കൃഷ്ണദാസും ചേര്‍ന്ന് നടത്തുന്നത്. തന്നെ സത്യഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പാനാണിതെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു, ജിഷ്ണു കോളേജിനെതിരെ പരാതി നല്‍കിയതിന്റേയും പരീക്ഷമാറ്റിവെയ്പ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിന്റെ യും തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുു വന്നിരുന്നു. മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി മാറിയ ജിഷ്ണുവിനെതിരെ മാനേജ്‌മെന്റ പ്രതികാരം ചെയ്‌തെന്നാണ് ആരോപണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ