General News

പാക് വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട -ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു

Tue, Apr 04, 2017

Arabianewspaper 267
പാക് വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട -ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു

പാക്കിസ്ഥാനുമായുള്ള ഉഭയ കക്ഷി വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം വഷളായി വരുകയാണെന്നും ഇക്കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ട്രംപിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ പറഞ്ഞിരുന്നു.


ഇന്ത്യ-പാക് വിഷയത്തില്‍ ഇടപെടുകയില്ലെന്ന അമേരിക്കയുടെ സ്ഥിരമായ നയതന്ത്ര നയത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ട്രംപി സ്വീകരിക്കുന്നതെന്ന സൂചനയാണ് നിക്കി നല്‍കിയത്.


എന്നാല്‍, ഇന്ത്യ ഈ നിലാപാടിനെ തള്ളുകയായിരുന്നു. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനവും അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങള്‍ക്കും എതിരെ പിന്തുണ ആവശ്യപ്പെടുന്ന ഇന്ത്യ ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ ഇടപടെലുകള്‍ അനുവദിക്കാതിരിക്കുകയാണ് വര്‍ഷങ്ങളായി.

Tags : India -Pak 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ