General News

ബിജെപി എംഎല്‍എയുടെ മകളെ പൂവാലന്‍ കുത്തി, വിരലറ്റു

Tue, Apr 04, 2017

Arabianewspaper 425
ബിജെപി എംഎല്‍എയുടെ മകളെ പൂവാലന്‍ കുത്തി, വിരലറ്റു

പൂനെയിലെ എംബിഎ വിദ്യാര്‍ത്ഥിനിയെ പൂവാലന്‍ കുത്തി പരിക്കേല്‍പ്പിച്ചു, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്. 22 കാരിയായ അശ്വിനി റെഡ്ഡിയെയാണ് പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ രാജേഷ് പ്രവീണ്‍ കുമാര്‍ ബക്ഷി (22) എന്നയാള്‍ കുത്തിയത്.


പൂനെയിലെ വാനി-യാവ്തമാല്‍ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച സന്‍ജീവ് റെഡ്ഡി ബോഡ്കര്‍വറിന്റെ മകളാണ് അശ്വിനി.


അശ്വിനിയുടെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് രാജേഷ്. കോളേജ് ക്യാമ്പസില്‍ വെച്ചാണ് അശിനിക്ക് ആക്രമണം നേരിടേണ്ടി വന്നത്. കത്തിയുമായി എത്തിയ രാജേഷ് അശ്വിനിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തടയാന്‍ ചെന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റു. ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുവെന്ന് കാണിച്ച അശ്വിനി ഇയാള്‍ക്കെതിരെ പ്രിന്‍സിപ്പിലിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണം.


അക്രമം കണ്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ യാഷ് കോഹ് ലി, മനോജ് മജുംദാര്‍ എന്നിവര്‍ രാജേഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനാല്‍ കുടുതല്‍ കുത്തുകള്‍ അശ്വിനിക്ക് ഏറ്റില്ല. മഹാരാഷ്ട്രയിലും യുപിയിലേതു പോലെ പൂവാല വിരുദ്ധ സ്‌ക്വാഡ് വേണെമെന്ന് സന്‍ജീവ് റെഡ്ഡി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ