General News

ജെയ്റ്റിലി ഫീസ് നല്‍കിയത് സ്വന്തം പോക്കറ്റില്‍ നിന്ന് -ബിജെപി

Tue, Apr 04, 2017

Arabianewspaper 333
ജെയ്റ്റിലി ഫീസ് നല്‍കിയത് സ്വന്തം പോക്കറ്റില്‍ നിന്ന് -ബിജെപി

മാന നഷ്ടക്കെസിനു വന്ന ചെലവ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി സ്വന്തം പോക്കറ്റില്‍ നിന്നാണ് നല്‍കിയത്. ബിജെപിയോ, സര്‍ക്കാരോ പണം നല്‍കിയില്ല. അരവിന്ദ് കേജ് രിവാളിനും ഇതേ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചുകൂടെന്ന് ബിജെപിയുടെ ചോദ്യം.


ജെയ്റ്റിലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍ അഭിഭാഷകനെ വെച്ച വകയില്‍ വന്ന വക്കീല്‍ ഫീസായ 3.8 കോടി ഖജനാവില്‍ നിന്നും നല്‍കണമെന്ന അരവിന്ദ് കേജ് രിവാളിന്റെ ആവശ്യം ഉത്തരവാദിത്തമില്ലാത്ത നേതാവിന്റെയാണെന്ന് ബിജെപി പറഞ്ഞു,.


ജെയ്റ്റിലിക്കെതിരെ അനാവശ്യമായി അഴിമതി ആരോപണം ഉന്നയിച്ച കേജ് രിവാള്‍ താന്‍ മുഖ്യമന്ത്രിയാണെന്നതു പോലും മറന്നു പോയി. യാതൊരു തെളിവുമില്ലാതിരിന്നിട്ടും ഇത്തരമൊരു ആരോപണം ഉന്നയിക്കുകയായിരുന്നു.


ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ അദ്ധ്യക്ഷനായിരിക്കെ അഴിമതി നടത്തിയെന്നാണ് കേജ് രിവാള്‍ ആരോപിച്ചത്. ഇതിനെതിരെ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റിലി കേസ് നല്‍കുകയയിരുന്നു. കേസ് വന്നതിനെ തുടര്‍ന്ന് കേജ് രിവാള്‍ പ്രമുഖ അഭിഭാഷകനായ രാം ജെഠ്മലാനിയെ നിയമിക്കുകയാരുന്നു. 3.8 കോടി രൂപയാണ് ജെഠ്മലാനിക്ക് ഫീസ് നല്‍കേണ്ടി വന്നത്. ഈ പണം ഖജനാവില്‍ നിന്ന് ലഭ്യമാക്കണമെന്ന് കാണിച്ച് ലഫ് ഗവര്‍ണര്‍ക്ക് കേജ് രിവാള്‍ കത്ത് നല്‍കുകയായിരുന്വു.


രാജ്യത്തിന്റെ ധനമന്ത്രിയെയാണ് കേജ് രിവാള്‍ അപകീര്‍ത്തിപ്പെടുത്തിയത് എന്നാല്‍, എന്നാല്‍, കേസിനു വരുന്ന ചെലവ് പദവി ദുരുപയോഗം ചെയ്ത് അദ്ദേഹം ഈടാക്കന്‍ ശ്രമിച്ചില്ല. കേജ് രിവാളും ഇതേ നയം പിന്തുടരണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ