General News

ഫോണ്‍ കെണി: ചാനല്‍ മേധാവിയും സംഘവും ഹാജരായി

Tue, Apr 04, 2017

Arabianewspaper 251
ഫോണ്‍ കെണി:  ചാനല്‍ മേധാവിയും സംഘവും ഹാജരായി

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍വിളിച്ച് കുടുക്കിയ സംഭവത്തില്‍ മംഗളം ടെലിവിഷന്‍ ചാനലിന്റെ സിഇഒ അജിത് കുമാറും മറ്റ് എട്ടു പേരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. ഇവരുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി നിരസിച്ചിരുന്നു.


ഇതിനെ തുടര്‍ന്നാണ് എട്ടു പേരും തിരുവനന്തപുരത്ത് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു മുന്നില്‍ ഹാജരായത്. ശശീന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തക ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.


ഐടി ആക്ട്, ക്രിമിനല്‍ ഗുഡാലോചന തുടങ്ങിയ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ചാനലിന്റെ ഓഫീസില്‍ രണ്ടു വട്ടം പരിശോധന നടത്തിയിരുന്നു. തന്റെ ലാപ് ടോപും മൊബൈല്‍ ഫോണും കാണാതായെന്ന് കാണിച്ച് ചാനല്‍ മേധാവി അജിത് കുമാര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്വു രാം കുമാറാണ് ഇവര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്.


ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഇവര്‍ ഹാജാരാകാത്തത് നിയമ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ,് ലഭിച്ചിട്ടില്ലെന്ന് രാംകുമാര്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് സമന്‍സ് അയച്ചതിന്റെ രേഖ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.


എന്നാല്‍. സമന്‍സ് കൈപ്പറ്റിയതിന് രേഖയുണ്ടോ എന്നായി രാം കുമാര്‍. കേസ് അന്വേണവുമായി സഹകരിക്കാന്‍ കോടതി പിന്നീട് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് രാവിലെ ഒമ്പതരയ്ക്ക് എട്ടു പേരും ഹാജരായത്.

Tags : honey trap 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ