General News

സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷം , ട്രഷറികളില്‍ പണമില്ല- തോമസ് ഐസക്

Tue, Apr 04, 2017

Arabianewspaper 427
സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷം , ട്രഷറികളില്‍ പണമില്ല- തോമസ് ഐസക്

കേരളത്തില്‍ നോട്ടു പ്രതിസന്ധി രൂക്ഷമായതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.


പല ട്രഷറികളിലും പണ ലഭ്യതയില്ല. കേരളത്തിലേക്ക് നോട്ടുകള്‍ ആര്‍ബിഐ നല്‍കുന്നില്ല. തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലേക്കാണ് നോട്ട് നല്‍കുന്നത്. ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാരിയതായും തോമസ് ഐസക് പറഞ്ഞു.


സബ് ട്രഷറികള്‍ ഒന്നരക്കോടി രൂപ ചോദിച്ചിട്ട് ലഭിച്ചത് 50 ലക്ഷം മാത്രമാണ്. രാവിലെ പതിനൊന്നുമണിക്ക് എത്തിയവര്‍ക്ക് പണം ഇതുമൂലം കൊടുക്കാന്‍ കഴിഞ്ഞില്ല.


പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ദിവസവും പത്തു കോടി രൂപ ബിവറേജസ് കോര്‍പറേഷന് വരുമാന നഷ്ടമുണ്ട്. മദ്യശാല പൂട്ടിയതു വഴി ഏകദേശം 2500 കോടി രൂപയോളം നഷ്ടം സംഭവിക്കും. പുതിയ വരുമാനം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ചെലവു ചുരുക്കല്‍ മാത്രമാണ് പോംപഴിയെന്നും മന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ