General News

പൂനെയില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കൊലചെയ്യപ്പെട്ട നിലയില്‍

Tue, Apr 04, 2017

Arabianewspaper 391
പൂനെയില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍  കൊലചെയ്യപ്പെട്ട നിലയില്‍

പൂനയ്ക്ക് സമീപം ലോണാവാലയിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഐഎന്‍എസ് ശിവജി നേവല്‍ ബേസിനും ഭുഷി ഡാമിനും ഇടയിലുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് ഇരുവരുടെയും നഗ്നമൃതദേഹങ്ങള്‍ കണ്ടെത്തിയത്. വായ മൂടിക്കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കൈകള്‍ പിന്നിലേക്ക് കെട്ടിയിരുന്നു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ട്.


സാര്‍ത്ഥക് (24), ശ്രൂതി സന്‍ജയ് (22) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കോളേജ് ഐഡി കാര്‍ഡില്‍ നിനാണ് മൃതദഹേങ്ങള്‍ തിരിച്ചറിഞ്ഞത്. ലോണാവാലയിലെ സിന്‍ഹഗഡ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.


ശ്രുതി കോളേജ് ഹോസ്റ്റലിലും സാര്‍ത്ഥക് വാടക വീട്ടിലുമാണ് താമസിച്ചിരുന്നത്. ക്ലാസ് കഴിഞ്ഞ് ഞായറാഴ്ചയ്ക്കു ശേഷം ക്ലാസിലെത്തേണ്ട ഇരുവരേയും കാണാതിരുന്നതിനാല്‍ അന്വേഷണം നടത്തിയിരുന്നു.


ആളൊഴിഞ്ഞ സ്ഥലത്ത് പശുക്കളെ മേയ്ക്കാനെത്തിയയാളാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പോലീസ് എത്തിയതെങ്കിലം വിവസ്ത്രമായ രീതിയിലും നിരവധി മുറിവുകള്‍ ശരീരത്തില്‍ൃ കണ്ടതിനാലും ഇത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുകയായിരുന്നു.


ഇരുവരുടേയും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ മനസിലായി. മൃതദേഹം കണ്ടെത്തിയതിന് 200 മീറ്റര്‍ അകലെ സാര്‍ത്ഥകിന്റെ ബൈക്ക് ഉണ്ടായിരുന്നു. ഇവരെ ആരെങ്കിലും ആക്രമിച്ചിരിക്കാം എന്നാണ് കരുതുന്നത്.


ഇരുവരും അടുപ്പത്തിലാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ