OMG News

മരിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Tue, Apr 04, 2017

Arabianewspaper 1756
മരിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഒരാളുടെ ജീവിതം എങ്ങിനെ അവസാനിപ്പിക്കാം എന്ന് വിശദമാക്കിയ ശേഷം യുവാവ് മുംബൈയിലെ താജ് ഹോട്ടലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഒന്നേമുക്കാല്‍ മിനിട്ട് നീളുന്ന ഫെയ്‌സ്ബുക്ക് പ്രഭാഷണം കേട്ട സുഹൃത്തുക്കളും ബന്ധുക്കളും ഇത് കാര്യമാക്കിയില്ല. എന്നാല്‍, വീഡിയോ പ്രഭാഷണം അവസാനിപ്പിച്ച ശേഷം അര്‍ജുന്‍ ഭരദ്വാജ് എന്ന 24 കാരന്‍ മുംബൈ താജ് ഹോട്ടലിന്റെ 19 ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പഞ്ച നക്ഷത്ര ഹോട്ടലായ ബാന്ദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ റൂമെടുത്തത്. 


ഇന്നത്തെ ട്യൂട്ടോറിയല്‍ എങ്ങിനെ ആത്മഹത്യ ചെയ്യാമെന്നുള്ളതാണ് . ഇതിനായി അഞ്ചു സ്റ്റെപ്പുകളുണ്ട്. എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
ആദ്യം നന്നായി മദ്യപിക്കണമെന്നും പിന്നീട് കുറച്ച് എന്തെങ്കിലും ഭക്ഷണം കഴിക്കണമെന്നും തുടര്‍ന്ന് പുറത്തെ വിസ്മയ കാഴ്ച ആസ്വദിക്കണമെന്നും പിന്നെ പുറത്തേക്ക് ചാടി മരിക്കണമെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്. ഇത് മുഴുവന്‍ തനിക്ക് ലൈവായി കാണിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് അവസാനിപ്പിക്കുന്ന വിഡിയോയുടെ അവസാന രംഗം കൈവീശി കാണിച്ച് മറുവശത്ത് കണ്ടുമുട്ടാമെന്നും വാഗ്ദാനം നല്‍കുന്നുണ്ട്..


വിഷാദ രോഗിയും മദ്യത്തിന് അടിമയുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചു കൊണ്ടാണ് വീഡിയോ എടുത്തിരിക്കുന്നത്. താന്‍ മദ്യത്തിന് അടിമയാണെന്ന കുറ്റസമ്മതവും അര്‍ജുന്‍ നടത്തുന്നുണ്ട്. ജീവിതം മടുത്തുവെന്നും മരിക്കാനാണ് ആഗ്രഹമമെന്നും ബംഗളൂരില്‍ താമസിക്കുന്ന അര്‍ജുന്‍ പറയുന്നു.


മുംബൈയിലെ എന്‍എം കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ  അര്‍ജുന്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് ഫെയ്‌സ്ബുക്കില്‍ കടലിനപ്പുറത്തെ സൂര്യാസ്തമയത്തിന്റെ ചിത്രവും ഈ കാഴ്ചയ്ക്കു വേണ്ടി മരിക്കാം എന്ന അര്‍ത്ഥം വരുന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. ചിരിയുടെ ഇമോജിയും ഇതിനൊപ്പം ഉണ്ടായിരുന്നു.


റൂമിലെ ജനല്‍ കസേര ഉപയോഗിച്ച് തകര്‍ത്ത ശേഷമാണ് അര്‍ജുന്‍ ഇതിലൂടെ ചാടിയത്. ഹോട്ടലിന്റെ 11 ാം നിലയിലെ ടെറസിലേക്കാണ് ഇയാള്‍ ചെന്നു വീണത്.


മരണത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അര്‍ജുന്‍ ഭരദ്വാജ് കാണിച്ചിരുന്നത്. മരിക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കാന്‍ നിരവദി വെബ്‌സൈറ്റുകള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. പലപ്പോഴും ഫെയ്‌സ്ബുക്കില്‍ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ ഇയാള്‍ പങ്കുവെയ്ക്കുമായിരുന്നു.


അന്ധേരിയില്‍ ഇയാള്‍ മറ്റ് നാലു പേര്‍ക്കൊപ്പമാമ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും റൂം വെക്കേറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ റും എടുക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ