General News

മാനനഷ്ടക്കേസിന് ചെലവായ 3.8 കോടി ഖജനാവില്‍ നിന്നും വേണമെന്ന് കേജ് രിവാള്‍

Tue, Apr 04, 2017

Arabianewspaper 356
മാനനഷ്ടക്കേസിന് ചെലവായ 3.8 കോടി  ഖജനാവില്‍ നിന്നും വേണമെന്ന് കേജ് രിവാള്‍

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കിയ മാനനഷ്ടക്കേസിനു ചെലവായ 3.8 കോടി രൂപ ഖജനാവില്‍ നിന്നും നല്‍കണമെന്നും ഇതിന് അനുമതി തേടിയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ ലഫ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.


അരുണ്‍ ജെയ്റ്റിലി ഡെല്‍ഹി ക്രിക്കര്‌റ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നപ്പോള്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് അരവിന്ദ് കേജ്രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.


എന്നാല്‍, കേജ് രിവാളിന്റെ ആരോപണത്തിനെതിരെ 10 കോടി രൂപയ്ക്ക് അരുണ്‍ ജെയ്റ്റിലി മാനനഷ്ട കേസ് നല്‍കുകയായിരുന്നു. പ്രമുഖ അഭിഭാഷകനായ രാം ജെഠ്മലാനിയാണ് കേജ് രിവാളിനു വേണ്ടി കേസില്‍ ഹാജരായി. ഒരു വട്ടം ഹാജരാകുന്നതിന് 22 ലക്ഷം രൂപ ഫീസ് വാങ്ങിക്കുന്ന ജെഠ്മലാനിക്ക് ഫീസ് നല്‍കിയ ഇനത്തിലാണ് 3.8 കോടി നല്‍കേണ്ടത്. ഇത് ഖജനാവില്‍ നിന്ന് നല്‍കണമെന്നാണ് മുഖ്യമന്ത്രി കേജ് രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം. പണമില്ലാത്ത കേജ് രിവാളിനു വേണ്ടി സൗജന്യമായി വാദിക്കാമെന്ന വാഗ്ദാനം രാം ജെഠ്മലാനി നല്‍കിയിട്ടുണ്ട്. ഇതുവരെ തനിക്ക് പണം തന്നിട്ടില്ല. ഇനി തന്നില്ലെങ്കിലും പണമില്ലാത്ത പാവം കേജ് രിവാളിനു വേണ്ടി താന്‍ സൗജന്യമായി വാദിക്കാമെന്നും മുന്‍ നിയമ മന്ത്രിയും ബിജെപിയുടെ മുന്‍ നേതാവുമായിരുന്ന രാം ജെഠ്മലാനി പറഞ്ഞു.



ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാതെ വ്യക്തി പരമായ അഴിമതി ആരോപണം ഉന്നയിച്ചതിന് നികുതി ദായകര്‍ എന്തു പിഴച്ചുവെന്നും കേജ് രിവാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഡെല്‍ഹി ആപ് സര്‍ക്കാര്‍ എന്ന പേരില്‍ രാജ്യത്തെ വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് ചെലവായതില്‍ 97 കോടി രൂപ ആംആദ്മി പാര്‍ട്ടി ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കഴിഞ്ഞ ദിവസം ലഫ് ഗവര്‍ണര്‍ മുഖ്യമന്ത്രി കേജ് രിവാളിന് കത്ത് നല്‍കിയിരുന്നു.


നേരത്തെ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് മാനനഷ്ടക്കേസ് ക്ഷണിച്ചു വരുത്തിയ കേജ് രിവാള്‍ പിന്നീട് കോടതിക്കു പുറത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ