General News

വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം

Tue, Apr 04, 2017

Arabianewspaper 255
വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം

തൃശൂര്‍ പൂരം ഉള്‍പ്പെടെ വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം തയ്യാറാക്കിയാതായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍,. തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച മന്ത്രി ഇക്കാര്യം നിഷേധിച്ചു. വെടിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത് നിര്‍ബന്ധമാക്കിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


കേന്ദ്ര വാണിജ്യ വകുപ്പിനു കീഴിലുള്ള വ്യവസായ നയ-പ്രോത്സാഹന വകുപ്പിന്റെ കീഴില്‍ നിന്നാണ് വെടിക്കെട്ടിന് അനുമതി നിഷേധച്ചതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


ജില്ലാ മജിസ്‌ട്രേറ്റാണ് വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. രണ്ടു മാസം മുമ്പ് ഇതിനുള്ള അപേക്ഷ നല്‍കണം. വലിയ ശമ്പ്ദമുള്ളവ പൊട്ടിക്കാന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓര്‍ഗനൈസേഷന്റെ അനുമതി തേടണം.


വെടിക്കെട്ടിനു ലൈസന്‍സിന് അപേക്ഷിക്കാന്‍ എറണാകുളത്തെ ഡെപ്യുട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിനെയാണ് സമീപിക്കേണ്ടത്. നേരത്തെ, ഇത് നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ഏജന്‍സിയെയായിരുന്നു.

Tags : fire woks 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ