General News

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

Tue, Apr 04, 2017

Arabianewspaper 300
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.


പൊട്ടാതെ കിടന്ന മറ്റൊരു ബോംബും കണ്ടെത്തിയിരുന്നു. ഇത് പോലീസ് നിര്‍വീര്യമാക്കി. ആക്രമണത്തെ തുടര്‍ന്ന് മറ്റു റെയില്‍ വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.


റഷ്യയിലെ സ്‌ഫോടനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചു. ഭീകര പ്രവര്‍ത്തനം മൂലം നിരപരാധികളുടെ ജീവന് നാശം സംഭവിക്കുന്നത് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് അമേരിക്ക ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു, ചൈനയും സംഭവത്തെ അപലപിച്ചു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ടെലിഫോണില്‍ വിളിച്ചാണ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ