General News

മദ്ധ്യപ്രേദേശിലെ തകരാറിലായ വോട്ടിംഗ് യന്ത്രം അവസാനം ഉപയോഗിച്ചത് യുപിയിലെ കാണ്‍പൂരില്‍

Mon, Apr 03, 2017

Arabianewspaper 244
മദ്ധ്യപ്രേദേശിലെ തകരാറിലായ വോട്ടിംഗ് യന്ത്രം അവസാനം ഉപയോഗിച്ചത് യുപിയിലെ കാണ്‍പൂരില്‍

മദ്ധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന വോട്ടു യന്ത്രത്തില്‍ മോക് വോട്ടിംഗ് നടത്തുന്നതിനിടെ തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മെഷിന്‍ നേരത്തെ, ഉപയോഗിച്ചത് യുപിയില്‍ ബിജെപി വിജയിച്ച കാണ്‍പൂര്‍ മണ്ഡലത്തിലാണെന്ന് കണ്ടെത്തി.


എസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതായി സ്ലിപ് വരുന്നതായി കണ്ടെത്തിയ വോട്ടിംഗ് മെഷിന്‍ അവസാനം ഉപയോഗിച്ചത് കാണ്‍പൂരിലാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷനും സ്ഥിരീകരിച്ചു.


മദ്ധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ 20 ദിവസം മുമ്പ് യുപി തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനിടെ നടത്തിയ മോക് വോട്ടിംഗിനിടെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേരിനു സമീപമുള്ള ബട്ടണില്‍ കുത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു രേഖപ്പെടുത്തിയതായി സ്ലിപ് പ്രിന്റു ചെയ്തു വരികയായിരുന്നു. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥിയുടെ ട നേര്‍ക്കുള്ള ബട്ടണില്‍ വിരലമര്‍ത്തിയപ്പോഴും  വോട്ടു കോണ്‍ഗ്രസിനു ലഭിച്ചതായും സ്ലിപ് വന്നിരുന്നു. ഇത് കാലിബര്‍ ചെയ്യാത്ത മെഷിനാണെന്നും സ്ലിപ് തെറ്റായി വന്നത് പ്രശ്‌നമല്ലെന്നും ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സലീന സിംഗ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് വന്‍ വിവാദം ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷന്‍ വാദങ്ങല്‍ തള്ളി. പരാതിയില്‍ അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സംഘത്തെ അയയ്ക്കുകയും ചെയ്തു. മോക് വോട്ടിംഗില്‍ പിഴവ് പറ്റിയതിന്റെ പേരില്‍ ജില്ലാ ക്‌ളക്ടര്‍ ഉള്‍പ്പടെ 17 പേരെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥാലം മാറ്റിയിട്ടുണ്ട്.


ഈ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച കാണ്‍പൂരിലെ ഗോവിന്ദ് നഗര്‍ മണ്ഡലത്തിലായിരുന്നു. ഇവിടെ വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയായിരുന്നു.


ബിജെപി സ്ഥാനാര്‍ത്ഥി സത്യ ദേവ് പച്ചൗരിക്ക് ലഭിച്ചത് 1,12,029 വോട്ടുകളാണ്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ അബുജ് ശുക്ലയ്ക്ക് ലഭിച്ചത് 40,520 വോട്ടുകളും ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാകട്ടെ 26,795 വോട്ടുകളാണ്. ആകെ പോള്‍ ചെയ്തത് 1,85, 258 വോട്ടുകളുമാണ്. നോട്ട 1,247, ബിഎസ് സിപി യിലെ ശാലി മിശ്രക്ക് 900 വോട്ടുകളും ലഭിച്ചു, ആകെ പോള്‍ ചെയ്തതിന്റെ അറുപതു ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയായിരുന്നു.


എന്നാല്‍, 2012 ലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സത്യദേവ് പച്ചൗരി തന്നെയാണ് ഇവിടെ വിജയിച്ചിരുന്നത്. അന്ന് 67,156 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിയേക്കാള്‍ 12,377 വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. മണ്ഡലം ബിജെപി കുത്തകയായി കാത്തു സൂക്ഷിച്ചു വരുന്നതാണെങ്കിലും 2002 ലും 2007 ലും കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. ഇതിന് മുമ്പ് 1989 മുതല്‍ അഞ്ചു വട്ടം തുടര്‍ച്ചയായി ബിജെപിയാണ് ഇവിടെ വിജയിച്ചത്.


ഇപ്പോള്‍ ലഭിച്ചതിന് ഏകദേശം സമാനമായ ഭൂരിപക്ഷത്തിലും ബിജെപി ഇതിനു മുമ്പ് ഇവിടെ വിജയിച്ചിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പിലാണ് 52,626 വോട്ടിന്റെ ഭുരിപക്ഷം ബിജെപിക്ക് ലഭിച്ചത്.

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ