General News

തിക്കും തിരക്കും. ഗതാഗത സ്തംഭനം മദ്യം വാങ്ങിയത് മണിക്കൂറുകള്‍ ക്യു നിന്ന്

Mon, Apr 03, 2017

Arabianewspaper 273
തിക്കും തിരക്കും. ഗതാഗത സ്തംഭനം മദ്യം വാങ്ങിയത് മണിക്കൂറുകള്‍ ക്യു നിന്ന് @veejenair/ twitter.com
പ്രധാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് താഴു വീണതോടെ തുറന്നു പ്രവര്‍ത്തിക്കുന്ന മദ്യശാലകളിലേക്ക് ഒഴുക്ക് അവസാനിക്കുന്നില്ല. ചില ജില്ലകളില്‍ ഒന്നോ രണ്ടോ മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ചിലര്‍ അന്യ ജില്ലകളിലെത്തി മദ്യം വാങ്ങുന്നു. പലയിടത്തും ക്യു നില്‍ക്കുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി.

രാവിലെ ഏഴിനു മുമ്പു തന്നെ ഇവിടങ്ങളില്‍ വന്‍ ക്യു പ്രത്യക്ഷപ്പെട്ടു.പോലീസ് രംഗത്തെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്. നാല്‍പത് ഡിഗ്രി ചൂടിനെയും അവഗണിച്ചാണ് പലരും ക്യു നില്‍ക്കുന്നത്. ചിലര്‍ വെയിലത്തു വാടി കുഴഞ്ഞു വീണു. കരിച്ചന്തയില്‍ മദ്യം വില്‍ക്കുന്ന സംഘങ്ങളും രംഗത്തുണ്ട്. ബെവ്‌കോയില്‍ നിിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റ് പണം ഉണ്ടാക്കുന്നവരും ഇവരുടെ ഇടയില്‍ ഉണ്ട്.

കോഴിക്കോടും മലപ്പുറത്തും ഒരേ ഒരു മദ്യ വില്‍പന ശാലയാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ തിരക്ക് നിയന്ത്രി്ക്കാനാവാത്ത അവസ്ഥലിയിലാണ്. മലപ്പുറത്തെ തിരുരിലെ മദ്യ വില്‍പനശാലയ്ക്കു മുന്നില്‍ ക്യു നില്‍ക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നെടുമങ്ങാടും കല്ലറയിലും മാത്രമാണ് ബിവറേജസ് ഷോപ്പുകള്‍ ഉള്ളത്.

നോട്ടു നിരോധനത്തിനു ശേഷം ഇതാദ്യമായാണ് കേരളത്തിലെ ചില നിരത്തുകളില്‍ ഗതാഗതം പോലും തടസപ്പെടുത്തിയുള്ള വന്‍ ക്യു പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ ഒന്നിന് ഡ്രൈ ഡേ ആയിരുന്നതിനാല്‍ തിരക്ക് രണ്ടാം തീയതി മുതലാണ് ആരംഭിച്ചത്.

കൈയ്യില്‍ സ്റ്റോക്ക് ഉണ്ടായിരുന്നവര്‍ അടങ്ങി ഇരിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാലാണ് തിരക്ക് എന്ന് കരുതിയവര്‍ക്ക് തിരുത്തേണ്ടിവന്നത് തിങ്കളാഴ്ച രാവിലത്തെ തിരക്കു കണ്ടതോടെയാണ്. നീണ്ടു ക്യുവാണ് പലയിടത്തും രൂപപ്പെട്ടത്. ഇെേതാടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ കുടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Tags : Bevco 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ