Troll Today News

ശ്രീകൃഷ്ണനെ അപമാനിച്ചെന്ന് പരാതി, പ്രശാന്ത് ഭൂഷനെതിരെ പ്രതിഷേധം

Mon, Apr 03, 2017

Arabianewspaper 1412
ശ്രീകൃഷ്ണനെ അപമാനിച്ചെന്ന് പരാതി, പ്രശാന്ത് ഭൂഷനെതിരെ പ്രതിഷേധം

ഭഗവാന്‍ ശ്രീകൃഷ്ണനെ പൂവാലനായി ചിത്രീകരിച്ച സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭുഷനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. യുപിയില്‍ പൂവാലന്‍മാരെ നേരിടാന്‍ പോലീസ് ആന്റി റോമിയോ സ്‌ക്വാഡ് രുപികരിച്ചതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെയാണ് പ്രതിഷേധം.,


ഷേക്‌സിപിയറിന്റെ കഥാപാത്രമായ റോമിയോ ഒരു സ്ത്രീയെ മാത്രമെ പ്രണയിച്ചുള്ളുവെന്നും ശ്രീകൃഷ്ണന്‍ പൂവാലനായിരുന്നുവെന്നും ആദിത്യ നാഥ് തന്റെ പൂവാല വിരുദ്ധ സ്‌ക്വാഡിന് ആന്റി കൃഷ്ണ സ്‌ക്വാഡ് എന്ന പേരാണ് നല്‍കേണ്ടിയിരുന്നുവെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.


ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രശാന്ത് ഭൂഷനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.


കോണ്‍ഗ്രസ് വക്താക്കള്‍ക്കുള്‍പ്പടെയുള്ളുവര്‍ പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം നിരുത്തരവാദപരവും വിശ്വാസികളെ അലോസരപ്പെടുത്തുന്നതുമാണെന്ന് അഭിപായപ്പെട്ടു. ഡെല്‍ഹിയിലെ ഭൂഷന്റെ വസതിക്കു മുന്നിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു.



Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ