General News

ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ സൈനികന്‍ പിടിയില്‍

Mon, Apr 03, 2017

Arabianewspaper 289
ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ സൈനികന്‍ പിടിയില്‍

രണ്ട് ഹാന്‍ഡ് ഗ്രനേഡുകളുമായി സൈനികനെ ശ്രീ നഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ സേന പിടികൂടി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലാണ് ബാഗിനുള്ളില്‍ രണ്ട് ഗ്രനേഡുകള്‍ കണ്ടെത്തിയത്.


ഡെല്‍ഹിയിലേക്കുള്ള വിമാനമേറുന്നതിനു മുന്നോടിയായി ബാഗേജ് പരിശോധന നടത്തിയപ്പോഴാണ് ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു. ജമ്മു കാശ്മീര്‍ റൈഫിള്‍സിലെ ഇയാളെ അതിര്‍ത്തിയിലെ ഉറിയിലാണ് പോസ്റ്റ് ചെയ്തിരുന്നത്. അവധിക്ക് നാട്ടിലേക് പോയ ഇയാള്‍ ഗ്രനേഡ് ഉപയോഗിച്ച് മത്സ്യം പിടിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് സുരക്ഷാ സേന പറയുന്നു.


ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും സൈന്യത്തിലെ ആയുധം മോഷ്ടിച്ചതിന് കേസ് എടുത്തതായും സുരക്ഷാ സേന പറഞ്ഞു. ഡാര്‍ജിലിംഗ് സ്വദേശിയായ ഇയാള്‍ കൂട്ടുകാരെ വിസ്മയിപ്പിക്കാനാണ് ഗ്രനേഡുകളുമായി പുറപ്പെട്ടതെന്നും വീടിനു സമീപത്തെ നദി.യില്‍ ഗ്രനേഡ് പൊട്ടിച്ച് മീനിനെ പിടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

Tags : Srinagar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ