OMG News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒരുമിച്ച് കഴിഞ്ഞ 21 കാരി അറസ്റ്റില്‍

Mon, Apr 03, 2017

Arabianewspaper 1306
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒരുമിച്ച് കഴിഞ്ഞ 21 കാരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോടൊപ്പം കഴിഞ്ഞ 21 കാരിയായ പെണ്‍കുട്ടിയെ പോലീസ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതിപ്പെട്ടത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുവരും നിരന്തരം ചാറ്റിംഗിലായിരുന്നുവെന്നും വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയോടൊപ്പം ഒരുമിച്ച് താമസിക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.


പെണ്‍കുട്ടിയുടെ കോട്ടയത്തെ വീട്ടിലാണ് ആണ്‍കുട്ടി കഴിഞ്ഞിരുന്നത്. പതിനേഴ് വയസുള്ള മകനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ചാണ് മാതാവ് പരാതിപ്പെട്ടിരുന്നത്. പ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍ എഗയ്‌നസ്റ്റ് സെക്ഷ്വല്‍ ഒഫന്‍സ് ( പോക്‌സോ) ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.


പാല രാമപുരം സ്വദേശിയാണ് ആണ്‍കുട്ടി. പോലീസ് വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോലീസ് വാതില്‍ പൊളിച്ച് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോട്ടയം സബ് ജയിലിലേക്ക് റിമാര്‍ഡു ചെയ്തു. ആണ്‍കുട്ടിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയച്ചിരിക്കുന്നത്.

Tags : posco act 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ