General News

ബിജെപിയുടെ ദേശീയ ന്യൂനപക്ഷ നേതാക്കള്‍ മലപ്പുറത്ത്

Mon, Apr 03, 2017

Arabianewspaper 212
ബിജെപിയുടെ ദേശീയ ന്യൂനപക്ഷ നേതാക്കള്‍ മലപ്പുറത്ത്

കേന്ദ്ര മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ് വി, എം ജെ അക്ബര്‍, ദേശീയ വക്താവ് ഷാനവാസ് ഹൂസൈന്‍ എന്നിവര്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രചാരണത്തിനായി എത്തുന്നു.


മലപ്പുറത്തെ ന്യുനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രചാരണം.. അറവു ശാലകള്‍ ശുചിത്വമുള്ളതാക്കുമെന്നും ഗുണനിലവാരമുള്ള മാട്ടിറച്ചി ലഭ്യമാക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞത് ദേശീശ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലും , വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും


ബീഫ് വിഷയത്തില്‍ ബിജെപി നടത്തുന്ന ഇരട്ടത്താപ്പാണ് ചര്‍ച്ചകളുടെ അടിസ്ഥാനമായത്. കേരളം, ഗോവ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിലവില്‍ ബീഫ് നിരോധനമില്ലെന്നും നിലവിലെ നിയമം അനുസരിച്ചാകും പാര്‍ട്ടി പ്രവര്‍ത്തിക്കുക.യെന്നും ജന താല്‍പര്യം ജനാധിപത്യ പാര്‍ട്ടിയായ ബിജെപി അംഗീകരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.


മലപ്പുറത്ത് ശുചിത്വമുള്ള അത്യാധുനിക അറവു ശാലകള്‍ തുടങ്ങുമെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ വോട്ടു തട്ടാനുള്ള അടവു മാത്രമാണിതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു,.


മലപ്പുറത്ത് ഒരോ ബൂത്തിലും കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇത്തരത്തില്‍ 1500 യോഗങ്ങളാണ് പാര്‍ട്ടി നടത്തുന്നതെന്നും ജില്ലാ നേതാക്കള്‍ പറയുന്നു. ബിജെപിയുടെ എല്ലാ സംസ്ഥാന നേതാക്കളും കഴിഞ്ഞ കുറേ ദിവസങ്ങളിലായി മലപ്പുറത്ത് ക്യാമ്പ് ചെയ്യുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ