General News

ജിഷ്ണുവിന്റെ മരണം : വാട്‌സാപ് സന്ദേശങ്ങള്‍ പുതിയ തെളിവാകും

Mon, Apr 03, 2017

Arabianewspaper 216
ജിഷ്ണുവിന്റെ മരണം : പുതിയ തെളിവുകള്‍ ലഭിച്ചു

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ ദുരൂഹതകള്‍ക്ക് ഉത്തരം ലഭിച്ചേക്കാവുന്ന പുതിയ തെളിവുകള്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചു,


ജിഷ്ണു ഉപയോഗിച്ചിരുന്ന സ്മാര്‍ട് ഫോണിലെ വാട്‌സ് ആപ് സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോളാണ് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കോളേജ് മാനേജ് മെന്റിനെതിരെ മുഖ്യമന്ത്രിക്കും മറ്റും പരാതി കൊടുത്തതിന്റേയും മറ്റു കുട്ടികളെ സമരത്തിന് പ്രേരിപ്പിക്കുന്നതിന്റേയും മറ്റും വാട്‌സാപ് സന്ദേശങ്ങളാണ് ലഭിച്ചത്.


സ്റ്റഡി ലീവ് ലഭിക്കാതെ പരീക്ഷ നടത്തുന്നതിനാല്‍ പരീക്ഷ തീയതി മാറ്റിവെയ്ക്കണമെന്ന് കാണിച്ച് മന്ത്രിക്ക് അയച്ച ഇ മെയിലും ലഭിച്ചിട്ടുണ്ട്. ക്രിസ്തുമസ് അവധിക്കാലത്ത് പരീക്ഷ വെച്ചതിനെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ജിഷ്ണു പ്രണോയി വാട്‌സആപിലൂടെ ശ്രമിക്കുന്ന സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.


ജിഷ്ണുവിന്റെ നടപടികള്‍ മാനേജ്‌മെന്റിന് തലവേദനയുണ്ടാക്കി. ജീഷ്ണുവിന്റെ ഫോണില്‍ നിന്ന് ഡീലീറ്റ് ചെയ്ത സന്ദേശങ്ങളാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്തത്. തങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിച്ച ജിഷ്ണുവിനെതിരെ മാനേജ്‌മെന്റിന് ശത്രുത ഉണ്ടായിരുന്നതായി ഇത് സൂചന നല്‍കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ