General News

നഷ്ടം 65,000 കോടി ബാര്‍ പൂട്ടല്‍ വിധി മറികടക്കാന്‍ സര്‍ക്കാരുകള്‍ തന്ത്രം മെനയുന്നു

Mon, Apr 03, 2017

Arabianewspaper 268
ബാര്‍ പൂട്ടല്‍ വിധി മറികടക്കാന്‍ സര്‍ക്കാരുകള്‍ തന്ത്രം മെനയുന്നു

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ബാറുകളും മദ്യശാലകളും അടച്ചു പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ വിധി മറികടക്കാന്‍ സര്‍ക്കാരുകള്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നു. സുപ്രീം കോടതി വിധി മൂലം 65,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിക്കും. കാര്യമായ പഠനം നടത്താതെ സുപ്രീം കോടതി എടുത്ത തീരുമാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


കേരളം പോലെ എക്‌സൈസ് നികുതി പ്രധാന വരുമാന മാര്‍ഗമായ സംസ്ഥാനങ്ങളാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. കേരളത്തില്‍ 72 സംസ്ഥാന പാതകളാണ് ഉള്ളത്. ഡീ നോട്ടിഫൈ ചെയ്ത് ഇത് ജില്ലാ പാതകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിക്കുകയോ, കോടതി സ്വമേധയാ കേസ് എടുക്കകയോ ചെയ്താല്‍ അതും വിഷയമാകും.


കേരളത്തിലെ എംസി റോഡ് പോലുള്ള പാതകള്‍ സംസ്ഥാന പാത പദവി എടുത്തു കളഞ്ഞാല്‍ നിരവധി ബാറുകളും, ബെവ് കൊ ഔട്ട് ലെറ്റുകളും രക്ഷപ്പെടും,.


ദേശീയ പാതയും, സംസ്ഥാന പാതയും ജില്ലാ പാതകളാക്കി മാറ്റിയാണ് ഈ വിധി മറികടക്കുന്നത്. മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മാര്‍ഗം പ്രാവര്‍ത്തികമാക്കി. പല സംസ്ഥാനങ്ങളും ഈ മാര്‍ഗം തേടുകയാണ്.


സംസ്ഥാന പാതകളുടെ പദവി എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ദേശീയ പാതകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളതാണ്. പല സംസ്ഥാനങ്ങളുടെയും വരുമാന മാര്‍ഗമായ എക്‌സൈസ് നികുതിയില്‍ സുപ്രീം കോടതി വിധി മൂലം വന്‍ ഇടിവാണ് സംഭവിക്കാന്‍ പോകുന്നത്.


ഇതിനെ തുടര്‍ന്നാണ് സംസ്ഥാന പാതകളുടെ പദവി എടുത്തു കളയുന്നത്. ചണ്ഡിഗഡാണ് ഇതിനു തുടക്കമിട്ടത്. മഹാരാഷ്ട്രയാണ് മറ്റൊരു സംസ്ഥാനം. ഏഴായിരം കോടിരൂപയുടെ പ്രതിമാസ നഷ്ടമാണ് ഇതു മൂലം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായത്.

Tags : Bar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ