General News

സമന്‍സിനു പകരം വീഡിയോ കോണ്‍ഫറന്‍സ് നടത്തി സമയം ലാഭിക്കു -മോഡി കോടതികളോട്

Sun, Apr 02, 2017

Arabianewspaper 237
സമന്‍സിനു പകരം വീഡിയോ കോണ്‍ഫറന്‍സ് നടത്തി സമയം ലാഭിക്കു -മോഡി കോടതികളോട്

സാക്ഷികളേയും പ്രതികളേയും വിസ്തരിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോടതികളോട് ആവശ്യപ്പെട്ടു,. സമന്‍സ് അയച്ച് ഒരോരുത്തരേയും നേരില്‍ വിളിച്ച് വിസ്തരിക്കുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് രീതി അവലംബിച്ചുകൂടെയെന്നും ഇങ്ങിനെ കേസുകളുടെ വിചാരണയിലെ സമയ നഷ്ടം ഒഴിവാക്കാനാകുമെന്നും മോഡി പറഞ്ഞു.


അലഹബാദ് ഹൈക്കോടതിയുടെ 150 ാം വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.


കോടതികളുടെ ജോലീ ഭാരം വര്‍ദ്ധിക്കുകയാണെന്നും ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാത്തതിനാലാണിതെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. ജഡ്ജി നിയമനം സംബന്ധിച്ച് സര്‍ക്കാരും കോടതിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെടുന്ന കോളീജിയം ജഡ്ജിമാരെ നിയമിക്കുന്നതിനെതിരെ സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി എന്നിവരടങ്ങുന്ന നിയമന കമ്മീഷനാണ് ജഡ്ജിമാരെ നിയമിക്കേണ്ടെതെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദു ചെയ്തത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു,


കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമായി ജഡ്ജിമാര്‍ വേനലവധിക്ക് അഞ്ചു ദിവസം പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജഗദീഷ് സിംഗ് ഖെഹര്‍ പറഞ്ഞു, ഇങ്ങിനെ ചെയ്താല്‍ ഒരോ ജഡ്ജിക്കും 100 കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകും. ഇങ്ങിനെ ആയിരത്തിലധികം കേസുകള്‍ ഒരോ ഹൈക്കോടതിക്കും തീര്‍പ്പു കല്‍പ്പിക്കാനാകും.


അടുത്ത 200 ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ സാങ്കേതിക വിദ്യ കൊണ്ടുവരുമെന്നും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കോടതി നടപടി ക്രമങ്ങള്‍ അനായാസമാക്കുമെന്നും അദ്ദേഹം പറഞ്ഞു,.


അനാവശ്യ കേസുകളാണ് അധികവും. അഭിമാനം കാത്തു സൂക്ഷിക്കുന്നതിനായി കോടതിയിലെത്തുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഇത്തരം കേസുകള്‍ കോടതിക്കു പുറത്ത് തന്നെ സമരിയാക്കണമേന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞു,.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ