General News

ടൂറിസമോ, ടെററിസമോ, കാശ്മീരിന് വഴി തിരഞ്ഞെടുക്കാമെന്ന് പ്രധാനമന്ത്രി

Sun, Apr 02, 2017

Arabianewspaper 282
ടൂറിസമോ, ടെററിസമോ, കാശ്മീരിന് വഴി തിരഞ്ഞെടുക്കാമെന്ന് പ്രധാനമന്ത്രി


ടൂറിസമാണോ ടെററിസമാണോ വേണ്ടതെന്ന് കാശ്മീര്‍ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.


ജമ്മുവില്‍ നിന്നും കാശ്മീരിലേക്കുള്ള ദേശീയ പാതയില്‍ ചെനാനിയില്‍ നിന്നും നസ്രിയിലേക്കുള്ള പത്തു കിലോമീറ്റര്‍ വരുന്ന പാതയാണിത്


ജമ്മുകാശ്മീരിലെ യുവജനത ടണല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനയത്‌നം നടത്തി. കുറഞ്ഞ സമയം കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിന് കാശ്മീര്‍ ജനതയെ താന്‍ അഭിനന്ദിക്കുകയാണ്. ടണല്‍ തുറന്നത് ടൂറിസത്തിന് സഹായകമാകും. ഇന്ത്യയിലെ ഒരോ പൗരനും ജമ്മു കാശ്മീരിന്റെ സൗന്ദര്യം കാണാന്‍ ആഗ്രഹിക്കുന്നവരാണ്. വിനോദ സഞ്ചാരം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകും.


കാശ്മീരിലെ യുവാക്കള്‍ക്ക് രണ്ടു വഴി തിരഞ്ഞെടുക്കാം, ടൂറിസത്തിന്റേതും ടെററിസത്തിന്റെതും, രക്തച്ചൊരിച്ചില്‍ ഉള്ള യാതൊന്നും ആര്‍ക്കും ഗുണം ചെയ്യില്ല. മോഡി പറഞ്ഞു.


ടണല്‍ യാഥാര്‍ത്ഥ്യമായതിന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ താന്‍ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും മോഡി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു കാശ്മീരിന് 60,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും മോഡി പറ്ഞ്ഞു,. ജമ്മു കാശ്മീരില്‍ ഇനിയും ഒമ്പതു തുരങ്കങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ