General News

വോട്ടിംഗ് യന്ത്രം സുരക്ഷിതം: കേജ് രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം

Sun, Apr 02, 2017

Arabianewspaper 376
വോട്ടിംഗ് യന്ത്രം സുരക്ഷിതം: കേജ് രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം

വോട്ടിംഗ് യന്ത്രത്തില്‍ യാതൊരു കൃത്രിമവും കാണിക്കാന്‍ കഴിയില്ലെന്നും ഇതിന്റെ ആധികാരികതയെ കുറിച്ച് ആര്‍ക്കും ഇപ്പോള്‍ സംശയമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. മദ്ധ്യപ്രദേശിലെ ഒരു വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചെങ്കില്‍ അതു മാറ്റിവെയ്ക്കാവുന്നതേയുള്ളു. ചില യന്ത്രങ്ങളില്‍ പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും അതു മാറ്റി ശരിയായി പ്രവര്‍ത്തിക്കുന്നത് ഉപയോഗിച്ചാണ് പോളിംഗ് നടത്തുന്നത്.


ആംആദ്മി പാര്‍ട്ടി അരവിന്ദ് കേജ് രിവാള്‍ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മറുപടി പറയവെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇങ്ങിനെ വിശദീകരിച്ചത്.


പഞ്ചാബിലെ നിങ്ങളുടെ പാര്‍ട്ടിയുടെ പരാജയത്തിന് വോട്ടിംഗ് യന്ത്രത്തെ പഴിക്കരുതെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്ത് പരിശോധിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.


വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദിയെ സന്ദര്‍ശിച്ച് പരാതി നല്‍കുകയായിരുന്നു.


അടുത്തു തന്നെ നടക്കുന്ന ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമവും തിരിമറിയും നടത്താന്‍ കഴിയാതെ വോട്ടിംഗ് പ്രക്രിയ സൂഗമമായി നടത്തണമെന്നാണ് കോണ്‍ഗ്രസും ആംദ്മി പാര്‍ട്ടിയും ആരോപിച്ചത്.


ഡെല്‍ഹയില്‍ 12,000 വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിക്കഴിഞ്ഞതായും കേജ് രിവാള്‍ ആരോപിച്ചിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ